---
title: "ചാക്കില്‍ കമ്പി കൊണ്ട് കുത്തി, അരിയുടെ ഗുണമേന്മ നിശ്ചയിക്കുന്ന യുവതി....വീഡിയോ വൈറൽ"
english_title: "A young woman who stabs a sack with a wire and determines the quality of rice....Video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121681/a-young-woman-who-stabs-a-sack-with-a-wire-and-determines-the-quality-of-ricevideo-goes-viral"
published_at: "2023-06-12T09:36:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648699ecccfbf_riceviral.jpg"
keywords: []
---

# ചാക്കില്‍ കമ്പി കൊണ്ട് കുത്തി, അരിയുടെ ഗുണമേന്മ നിശ്ചയിക്കുന്ന യുവതി....വീഡിയോ വൈറൽ

> **Lead Summary:** **ഇ**ന്ത്യയിലങ്ങോളമിങ്ങോളമുള്ള അരി ഗോഡൗണുകളില്‍ നോക്കിയും രുചിച്ചും തന്നെയാണ് അരിയുടെ ഗുണമേന്മ ഒരു പരിധിവരെ ഉറപ്പാക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇക്കാര്യത്തിലുള്ള അനുഭവ പരിചയം തന്നെയാണ് അവരുടെ കൈമുതല്‍.

## Article Content

**ഇ**ന്ത്യയിലങ്ങോളമിങ്ങോളമുള്ള അരി ഗോഡൗണുകളില്‍ നോക്കിയും രുചിച്ചും തന്നെയാണ് അരിയുടെ ഗുണമേന്മ ഒരു പരിധിവരെ ഉറപ്പാക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇക്കാര്യത്തിലുള്ള അനുഭവ പരിചയം തന്നെയാണ് അവരുടെ കൈമുതല്‍.

ഒരു അരി ഗോഡൗണില്‍ അരിയുടെ ഗുണമേന്മനോക്കുന്ന ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. techniiverse എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ക്വാളിറ്റി ഇന്‍സ്പെക്ടര്‍' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം അഞ്ചരലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയ്തു.

**വീഡിയോ: [https://www.instagram.com/reel/Cs8xfBFo3wb/?utm_source=ig_embed&ig_rid=60f40dc6-4775-4f9a-a9a6-4999c67788d7](https://www.instagram.com/reel/Cs8xfBFo3wb/?utm_source=ig_embed&ig_rid=60f40dc6-4775-4f9a-a9a6-4999c67788d7)
**

നിരവധി പേര്‍ കുറിപ്പുമായെത്തി. വീഡിയോയില്‍ ഒരു അരി ഗോഡൗണില്‍ കുറച്ച് യുവാക്കള്‍ ചുമലില്‍ അരി ചുമന്ന് കൊണ്ട് മാറ്റുന്നതാണ് ഉള്ളത്. ഇതിനിടെ അല്പം ഉയര്‍ന്ന പ്രതലത്തിലിരിക്കുന്ന ഒരു യുവതി തന്‍റെ കൈയിലുള്ള പ്രത്യേക കമ്പി ഉപയോഗിച്ച് ഓരോരുത്തരുടെയും ചുമലില്‍ ഇരിക്കുന്ന ചാക്കിലേക്ക് കുത്തുന്നു.

ഈ സമയം കമ്പിക്ക് ഇടയിലൂടെ ചാക്കില്‍ നിന്നും കുറച്ച് അരി യുവതിയുടെ ഇടത് കൈയിലേക്ക് വീഴുന്നു. ഈ അരി വലത് കൈയിലേക്ക് മാറ്റി, നിമിഷനേരം കൊണ്ട് അരി നല്ലതോ മോശമോ എന്ന് തിരിച്ചറിഞ്ഞ് മോശം ചാക്ക് ചുമക്കുന്നയാളോട് അത് തിരിച്ച് കൊണ്ട് പോകാന്‍ യുവതി ആവശ്യപ്പെടുന്നു. ഈ സമയം അയാള്‍ ചാക്കുമായി തിരികെ പോകുന്നു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കുറിപ്പുമായെത്തിയത്. യുവതി ചുമട്ടുകാരെയാണ് കുത്തുന്നതെന്നും തലയ്ക്ക് കുത്തുകൊണ്ടിരുന്നെങ്കിലെന്ന് ആലോചിച്ച് നോക്കിയേയെന്നും യുവതി ഏതെങ്കിലും ചാക്കില്‍ കുത്തിയില്ലെങ്കിലോ എന്നുമുള്ള കുറിപ്പുകളുമായി ചിലരെത്തിയപ്പോള്‍ 'ഇന്‍സ്റ്റാഗ്രാമിലെ അലസന്മാര്‍ കഠിനാധ്വാനികളായ മനുഷ്യരെ വിധിയിരുത്തുന്നു' എന്നായിരുന്നു മറ്റൊരു രസികന്‍റെ കുറിപ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/121681/a-young-woman-who-stabs-a-sack-with-a-wire-and-determines-the-quality-of-ricevideo-goes-viral)