---
title: "ഫാഷൻ ഷോയ്ക്കിടെ ഇരുമ്പുതൂൺ വീണ് മോഡൽ മരിച്ചു"
english_title: "Model dies after iron pole falls during fashion show"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121638/model-dies-after-iron-pole-falls-during-fashion-show"
published_at: "2023-06-11T23:09:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64860817ed7cc_vanshika.jpg"
keywords: []
---

# ഫാഷൻ ഷോയ്ക്കിടെ ഇരുമ്പുതൂൺ വീണ് മോഡൽ മരിച്ചു

> **Lead Summary:** **ഫാ**ഷൻ ഷോയ്ക്കിടെ ഇരുമ്പുതൂൺ വീണ് മോഡൽ മരിച്ചു. നോയിഡയിലെ ഫിലിം സിറ്റിയിലുള്ള ലക്ഷ്‌മി സ്റ്റുഡിയോയിൽ വച്ചാണ് സംഭവം. 24 കാരിയായ വൻഷിക ചോപ്രയാണ് മരണപ്പെട്ടത്.

## Article Content

**ഫാ**ഷൻ ഷോയ്ക്കിടെ ഇരുമ്പുതൂൺ വീണ് മോഡൽ മരിച്ചു. നോയിഡയിലെ ഫിലിം സിറ്റിയിലുള്ള ലക്ഷ്‌മി സ്റ്റുഡിയോയിൽ വച്ചാണ് സംഭവം. 24 കാരിയായ വൻഷിക ചോപ്രയാണ് മരണപ്പെട്ടത്.

റാമ്പിലൂടെ നടക്കുന്നതിനിടെ ഇരുമ്പുതൂൺ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ലൈറ്റ് ഘടിപ്പിച്ചിരുന്ന ഇരുമ്പുതൂൺ റാമ്പിലൂടെ നടന്നുപോവുകയായിരുന്ന മോഡലിനു മുകളിലേക്ക് വീഴുകയും അപ്പോൾ തന്നെ മോഡൽ മരണമടയുകയുമായിരുന്നു.

ഒരാൾക്ക് പരുക്കുപറ്റി. ഇയാൾ ചികിത്സയിലാണ്. സംഭവത്തിൽ ഷോ നടത്തിപ്പുകാർ അടക്കം അഞ്ച് പേർ പിടിയിലായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/121638/model-dies-after-iron-pole-falls-during-fashion-show)