---
title: "ടെലിവിഷൻ താരം റുബീന ദിലൈക്കിന് വാഹനാപകടത്തിൽ പരിക്ക്"
english_title: "Television star Rubina Dilaik injured in a car accident."
publisher: "moviemax.in"
canonical_url: "https://moviemax.in/news/121611/television-star-rubina-dilaik-injured-in-a-car-accident"
published_at: "2023-06-11T20:31:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485e1d1b8d21_actor.jpg"
keywords: []
---

# ടെലിവിഷൻ താരം റുബീന ദിലൈക്കിന് വാഹനാപകടത്തിൽ പരിക്ക്

> **Lead Summary:** ടെലിവിഷൻ താരം റുബീന ദിലൈക്കിന് വാഹനാപകടത്തിൽ പരിക്ക്. നടി സഞ്ചരിച്ച കാറിലേക്ക് മിനി പിക്കപ്പ് ഇടിക്കുകയായിരുന്നു. തലക്കും ശരീരത്തിലും പരിക്കേറ്റിട്ടുണ്ടെന്ന് ഭർത്താവും നടനുമായ അഭിനവ് ശുക്ല ട്വീറ്റ് ചെയ്തു.

## Article Content

ടെലിവിഷൻ താരം റുബീന ദിലൈക്കിന് വാഹനാപകടത്തിൽ പരിക്ക്. നടി സഞ്ചരിച്ച കാറിലേക്ക് മിനി പിക്കപ്പ് ഇടിക്കുകയായിരുന്നു. തലക്കും ശരീരത്തിലും പരിക്കേറ്റിട്ടുണ്ടെന്ന് ഭർത്താവും നടനുമായ അഭിനവ് ശുക്ല ട്വീറ്റ് ചെയ്തു.

പിക്കപ്പ് ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് അഭിനവ് ആരോപിക്കുന്നു. വാഹനത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

അപകടം സംഭവിക്കുമ്പോൾ ഡ്രൈവറായിരുന്നു റുബീനയുടെ കാർ ഓടിച്ചത്. തന്റെ ആരോഗ്യ വിവരം പങ്കുവെച്ചുകൊണ്ട് റൂബീനയും എത്തിയിട്ടുണ്ട്. എല്ലാ മെഡിക്കൽ ചെക്കപ്പുകളും കഴിഞ്ഞെന്നും ഭയപ്പെടേണ്ടതില്ലെന്നും നടി പറഞ്ഞു.

അപകടം സംഭവിച്ചതിന്റെ ഞെട്ടലിലാണെന്ന് പറയുന്നതിനോടൊപ്പം അശ്രദ്ധമായി വാഹനമോടിച്ചതിന് പിക്കപ്പ് ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കിട്ടുണ്ട്.

ഹിന്ദി ടെലിവിഷൻ ഷോകളിലൂടെയാണ് റുബീന ശ്രദ്ധിക്കപ്പെടുന്നത്. നടൻ സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസൺ 14ന്റെ വിജയി ആയിരുന്നു. രോഹിത് ഷെട്ടി യുടെ ഖത്രോം കി കിലാഡിയിലും റുബീന പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/121611/television-star-rubina-dilaik-injured-in-a-car-accident)