---
title: "സഹപ്രവര്‍ത്തകന്റെ മരണം പോലും യൂട്യൂബില്‍ ഇട്ട് പണം ഉണ്ടാക്കുന്നു; ലക്ഷ്മി നക്ഷത്രയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം "
english_title: "Even the death of a colleague makes money by putting it on YouTube; Harsh criticism against Lakshmi Nakshatra"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121534/even-the-death-of-a-colleague-makes-money-by-putting-it-on-youtube-harsh-criticism-against-lakshmi-nakshatra"
published_at: "2023-06-11T15:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648597eb33d77_sreevidhya.jpg"
keywords: []
---

# സഹപ്രവര്‍ത്തകന്റെ മരണം പോലും യൂട്യൂബില്‍ ഇട്ട് പണം ഉണ്ടാക്കുന്നു; ലക്ഷ്മി നക്ഷത്രയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം 

> **Lead Summary:** കലാ ലോകത്തിന് നികത്താന്‍ കഴിയാത്ത നഷ്ടമാണ് മിമിക്രി താരവും നടനുമായിരുന്ന കൊല്ലം സുധിയുടെ മരണം. വാഹനാപകടം തട്ടിയെടുത്ത കൊല്ലം സുധിയുടെ വേര്‍പാടിന്റെ ദുഖത്തിലാണ് മലയാള കലാലോകം.

## Article Content

കലാ ലോകത്തിന് നികത്താന്‍ കഴിയാത്ത നഷ്ടമാണ് മിമിക്രി താരവും നടനുമായിരുന്ന കൊല്ലം സുധിയുടെ മരണം. വാഹനാപകടം തട്ടിയെടുത്ത കൊല്ലം സുധിയുടെ വേര്‍പാടിന്റെ ദുഖത്തിലാണ് മലയാള കലാലോകം.

തങ്ങളെ കുടുകുടാ ചിരിപ്പിച്ച പ്രിയതാരം വിട്ടുപോയി എന്ന് വിശ്വസിക്കാന്‍ ഇപ്പോഴും ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. മരണം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്നും കലാലോകത്തിന് കരകയറാന്‍ കഴിഞ്ഞിട്ടില്ല. എന്നാലിപ്പോഴിത കൊല്ലം സുധിയുടെ സഹപ്രവര്‍ത്തകയായിരുന്ന അവതാരിക ലക്ഷ്മി നക്ഷത്രയുടെ ഒരു പ്രവര്‍ത്തി ചില ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

സുധിയെ കുറിച്ച് ഒരു വീഡിയോ ലക്ഷ്മി നക്ഷത്ര യൂട്യൂബില്‍ പങ്കുവച്ചിരുന്നു. ഇതാണ് ചില ആരാധകരെ ചൊടിപ്പിച്ചത്. സ്വന്തം സഹപ്രവര്‍ത്തകന്റെ മരണം വരെ എടുത്ത് യൂട്യൂബില്‍ ഇട്ട് പണം ഉണ്ടാക്കാന്‍ നോക്കുന്നുവെന്നാണ് ലക്ഷ്മി നക്ഷത്രയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനം.

നിങ്ങള്‍ക്ക് എങ്ങനെ ഇത്ര മനസ്സാക്ഷിയില്ലാതെ പെരുമാറാന്‍ കഴിയുന്നുവെന്നാണ് ഇവര്‍ ചോദിക്കുന്നത്. നിങ്ങള്‍ ശ്രീവിദ്യ മുല്ലശ്ശേരിയെ കണ്ട് പഠിക്കണമെന്നാണ് ഇവര്‍ പറയുന്നത്.

ഞങ്ങളുടെ പ്രിയപ്പെട്ട സുധി ചേട്ടന്റെ വിയോഗം കാരണം ഞാന്‍ ഈ മനോവിഷമത്തെ മറികടക്കുന്നതുവരെ കുറച്ചു കാലത്തേക്ക് വീഡിയോകളൊന്നും വരില്ല. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി,-എന്നായിരുന്നു ശ്രീവിദ്യ മുല്ലശ്ശേരി പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/121534/even-the-death-of-a-colleague-makes-money-by-putting-it-on-youtube-harsh-criticism-against-lakshmi-nakshatra)