---
title: " കുട്ടികളെ ആണയിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന്  ദിലീപ് പറഞ്ഞു, അത് ഞാൻ വിശ്വസിക്കുന്നു; നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സലീം കുമാര്‍ "
english_title: "Dileep said that he did nothing by swearing at the children, which I believe; Salim Kumar on the issue of the actress being attacked"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121501/dileep-said-that-he-did-nothing-by-swearing-at-the-children-which-i-believe-salim-kumar-on-the-issue-of-the-actress-being-attacked"
published_at: "2023-06-11T13:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64857e5468956_saleem.jpg"
keywords: []
---

#  കുട്ടികളെ ആണയിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന്  ദിലീപ് പറഞ്ഞു, അത് ഞാൻ വിശ്വസിക്കുന്നു; നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സലീം കുമാര്‍ 

> **Lead Summary:** **[**[ ]നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വിഷയത്തില്‍ ദിലീപിനെ പിന്തുണച്ച് നടന്‍ സലീം കുമാര്‍ രംഗത്ത് . കുറ്റം ചെയ്തിട്ടില്ലെന്ന ദിലീപിന്റെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്നാണ് സലീം കുമാര്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഞാന്‍ അയാളോട് നേരിട്ട് ചോദിച്ചു. ഞാനൊന്നും ചെയ്തിട്ടില്ല എന്ന് കുട്ടികളെ ആണയിട്ട് ദിലീപ് പറഞ്ഞു .

## Article Content

**[**[ ]നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വിഷയത്തില്‍ ദിലീപിനെ പിന്തുണച്ച് നടന്‍ സലീം കുമാര്‍ രംഗത്ത് . കുറ്റം ചെയ്തിട്ടില്ലെന്ന ദിലീപിന്റെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്നാണ് സലീം കുമാര്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഞാന്‍ അയാളോട് നേരിട്ട് ചോദിച്ചു. ഞാനൊന്നും ചെയ്തിട്ടില്ല എന്ന് കുട്ടികളെ ആണയിട്ട് ദിലീപ് പറഞ്ഞു .

അത് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്റെ വിശ്വാസം ശരിയാകാം, തെറ്റാകാം.” എന്ന് സലീം കുമാര്‍ പറയുന്നു. ഒപ്പം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപാണ് കുറ്റക്കാരനെന്ന് വിധിയെഴുതാന്‍ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും അവകാശമില്ല. അന്തിമ വിധി പുറപ്പെടുവിക്കേണ്ടത് കോടതിയാണ് എന്നും സലിം കുമാര്‍ പറഞ്ഞു. എല്ലാ വിഷയത്തിലും ദിലീപ് ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നില്ലെന്നും സലിം കുമാര്‍ പറഞ്ഞു.

നാലു വര്‍ഷമായി സിനിമ മേഖലയില്‍ സജീവമല്ല, ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ഈ ഇടവേളയെന്നും സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ മലയാള സിനിമകളെയും സലീം കുമാര്‍ വിമര്‍ശിച്ചു. പഴയ വീഞ്ഞ്, പുതിയ കുപ്പിയില്‍ എന്ന നിലയിലാണ് ഇന്നത്തെ മലയാള സിനിമകള്‍ എന്ന് സലീം കുമാര്‍ പറഞ്ഞു.

അതുപോലെ മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും സലീം കുമാര്‍ പ്രതികരിച്ചു. ലഹരി ഉപയോഗ വിഷയത്തില്‍ ആരോപണ വിധേയരായി കഴിയുന്ന നടന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും അവര്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/121501/dileep-said-that-he-did-nothing-by-swearing-at-the-children-which-i-believe-salim-kumar-on-the-issue-of-the-actress-being-attacked)