---
title: "പോസ്റ്റില്‍ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി; നടി ഗൗരി നന്ദ"
english_title: "Actress Gauri Nanda on the accident on the movie set."
publisher: "moviemax.in"
canonical_url: "https://moviemax.in/news/121497/actress-gauri-nanda-on-the-accident-on-the-movie-set"
published_at: "2023-06-11T13:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485793d99836_nandha.jpg"
keywords: []
---

# പോസ്റ്റില്‍ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി; നടി ഗൗരി നന്ദ

> **Lead Summary:** സിനിമാ സെറ്റില്‍ നടന്ന അപകടത്തെ കുറിച്ച് നടി ഗൗരി നന്ദ. കഴിഞ്ഞ ദിവസം ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് ഇലട്രിക് പോസ്റ്റ് ഒടിഞ്ഞു വീണിരുന്നു.

## Article Content

സിനിമാ സെറ്റില്‍ നടന്ന അപകടത്തെ കുറിച്ച് നടി ഗൗരി നന്ദ. കഴിഞ്ഞ ദിവസം ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് ഇലട്രിക് പോസ്റ്റ് ഒടിഞ്ഞു വീണിരുന്നു.

ഗൗരിയും നടന്മാരായ ചെമ്പില്‍ അശോകനും ചാലി പാലയും സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

വാഹനത്തിന്റെ വേഗത കുറവായത് കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ആര്‍ക്കും സാരമായ പരിക്കുകളില്ല. സെറ്റില്‍ അപകടം സംഭവിച്ച വിവരം അറിഞ്ഞതോടെ തന്നെ വിളിച്ച് വിവരം തിരക്കിയവര്‍ക്ക് നന്ദി പറയുകയാണ് ഗൗരി നന്ദ ഇപ്പോള്‍.

[**https://www.facebook.com/GowrriNandha/posts/813791650395150?ref=embed_post**](https://www.facebook.com/GowrriNandha/posts/813791650395150?ref=embed_post)**

*ഗൗരി നന്ദയുടെ കുറിപ്പ്...***

എല്ലാവര്‍ക്കും നമസ്‌കാരം, ഇന്നലെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് ചിത്രീകരണം നടക്കുന്നതിനിടെ ഞാന്‍ സഞ്ചരിച്ച പോലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള ഇലട്രിക് പോസ്റ്റില്‍ പോയി ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞു ലൈന്‍ പൊട്ടി ഞാന്‍ ഇരുന്ന സൈഡില്‍ താഴെ വീണു.

ഞാന്‍ ഫ്രണ്ട് സീറ്റില്‍ ലെഫ്റ്റ് സൈഡില്‍ ആയിരിന്നു ഇരുന്നത് ഡ്രൈവിംഗ് സീറ്റില്‍ ചെമ്പില്‍ അശോകന്‍ ചേട്ടന്‍ ചാലിപാലാ ചേട്ടന്‍ ബാക്ക് സീറ്റില്‍. പോസ്റ്റില്‍ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി.

ആര്‍ക്കും അങ്ങനെ കാര്യമായ പരിക്കുകള്‍ ഒന്നും തന്നെ സംഭവിച്ചില്ല. വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി പറയുന്നു. I’m completely safe now.! Thank God. Love and respect for everyone

### Related Links & Sources
- [Original Story Source](https://moviemax.in/news/121497/actress-gauri-nanda-on-the-accident-on-the-movie-set)