എന്റെ അച്ഛൻ വലം കൈയ്യനാണ് ഞാൻ ഇടം കൈയ്യനും, പ്രണവിന്റെ വാക്കുകൾ പങ്കിട്ട് പ്രിയദർശൻ

എന്റെ അച്ഛൻ വലം കൈയ്യനാണ് ഞാൻ ഇടം കൈയ്യനും, പ്രണവിന്റെ വാക്കുകൾ പങ്കിട്ട് പ്രിയദർശൻ
2021-11-22T13:31:00 | By Susmitha Surendran

ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമാകാനായി ഒരുങ്ങുന്ന ചിത്രമെന്ന ഖ്യാതിയിലാണ് മരക്കാർ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നത്. പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്‍റെ സിംഹം ഡിസംബർ രണ്ടിന് ആണ് തീയേറ്ററുകളിൽ റിലീസിനെത്തുന്നത്. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ശേഷമാണ് ചിത്രം റിലീസിനെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഒരു വർഷം മുമ്പ് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് കാലം മൂലം തീയേറ്ററുകള്‍ അടഞ്ഞതോടെയാണ് റിലീസ് നീണ്ടുപോയത്. ഇപ്പോഴിതാ മരക്കാരിലേക്ക് പ്രണവ് എത്തിയ വിശേഷത്തെ കുറിച്ച് ഏഷ്യാനെറ്റ് സംഘടിപ്പിച്ച പരിപാടിയിൽ പ്രിയദർശൻ പറയുന്ന വാക്കുകൾ ആണ് വൈറലായി മാറുന്നത്.

എന്റെ കുഞ്ഞാലിയെ ഇങ്ങോട്ട് ക്ഷണിക്കുകയാണ് സ്റ്റേജിലേക്ക് എന്ന് പ്രിയദർശൻ പറയുന്നതും മോഹൻലാൽ ഇരിക്കുന്നിടത്തും നിന്നും എണീക്കുന്നു എന്നാൽ ലാലു അല്ല, ലാലു അവിടെ ഇരുന്നോളൂ എന്റെ കുഞ്ഞു കുഞ്ഞാലി പ്രണവിനെയാണ് ഞാൻ ക്ഷണിച്ചത് എന്ന് പ്രിയദർശൻ പറയുന്നു. അതോടെ പ്രണവിനെ നിറഞ്ഞ കൈയ്യടിയോടെ വേദിയിലേക്ക് ആനയിക്കുകയാണ് അവതാരകർ.

ഞാൻ പറഞ്ഞു കുഞ്ഞാലിമരക്കാരിന്റെ കുഞ്ഞായി കുഞ്ഞു കുഞ്ഞാലിയായി അഭിനയിക്കാൻ എനിക്ക് ഇന്ത്യൻ സിനിമയിൽ ആരെയും കിട്ടത്തില്ല എന്ന്. അത് കൊണ്ട് ഈ സിനിമയിൽ അഭിനയിച്ചേ പറ്റൂ എന്ന് പറഞ്ഞു. അപ്പോൾ എന്നോട് അടുത്ത കാര്യം പറഞ്ഞു. ഞാൻ ഇടം കൈയ്യാനാണ്. എന്റെ അച്ഛൻ വലം കൈയ്യൻ ആണ് എന്ന്. ഇടം കൈയും വലം കൈയും ഞാൻ നോക്കിക്കൊള്ളാം , നാല്പതുവര്‍ഷം  സിനിമ എടുത്തു ആളുകളെ പറ്റിച്ച ആളാണ് എന്ന് പറഞ്ഞു.

ഈ സിനിമയിലെ എന്റെ കുഞ്ഞു കുഞ്ഞാലി എന്ന് പറയുന്ന ഒരു കുഞ്ഞാലി ഉണ്ട് അതാണ് പ്രണവ് മോഹൻലാൽ. ഈ സിനിമയിൽ നിന്നും മാക്സിമം ഒഴിഞ്ഞുമാറാൻ ശ്രമിച്ച ആളാണ് ഇത്. എന്നോട് രണ്ടു ചോദ്യമാണ് പ്രണവ് ചോദിച്ചതെന്നും പ്രിയദർശൻ പറയുന്നു. ഞാൻ എന്തിനാണ് ഈ സിനിമയിൽ അഭിനയിക്കേണ്ടത് എന്നായിരുന്നു ആദ്യ ചോദ്യമെന്നും പ്രിയദർശൻ പറയുന്നു.

നിവർത്തിയില്ലാതെയാണ് അപ്പു ഈ സിനിമയിൽ അഭിനയിച്ചത്. പടം കണ്ട ആളുകൾ എന്നോട് പറഞ്ഞു പടത്തിൽ കുറച്ചും കൂടി അപ്പുവിനെ കാണണമായിരുന്നു എന്ന്. അതാണ് എന്റെ ഏറ്റവും വലിയ വിജയം എന്നും പ്രിയദർശൻ പറയുമ്പോൾ നിറഞ്ഞ കൈയ്യടിയാണ് സദസ്സിൽ നിന്നും ലഭിക്കുന്നതും. ഡിസംബർ രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അഞ്ചു ഭാഷകളിലാണ് എത്തുന്നത്.

മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിൽ എത്തുന്ന ഈ ചിത്രത്തിനായി വേണ്ടി കേരളത്തിൽ ഇതിനോടകം അറുനൂറോളം ഫാൻസ്‌ ഷോകൾ ചാർട്ട് ചെയ്തു കഴിഞ്ഞു. ആയിരം ഫാൻസ്‌ ഷോകളാണ് ആദ്യ ദിനം കേരളത്തിൽ ഫാൻസ് പദ്ധതിയിട്ടിട്ടുള്ളത്. രണ്ടായിരത്തിൽ അധികം സ്‌ക്രീനുകളിൽ ചിത്രം റിലീസിനെത്തുന്നുമുണ്ട്.


Content Highlight: Priyadarshan shares Pranav's words

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup