ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് അവതാരകന്‍;നിങ്ങള്‍ ഇത് എവിടേക്കാണ് പോകുന്നത്;വികാരഭരിതയായി ജൂഹി ചൗള

ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് അവതാരകന്‍;നിങ്ങള്‍ ഇത് എവിടേക്കാണ് പോകുന്നത്;വികാരഭരിതയായി ജൂഹി ചൗള
2023-06-10T22:21:00 | By Kavya N

ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ജൂഹി ചൗള. ഹിറ്റ് സിനിമകള്‍ ഒരുപാടുള്ള, ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് . മലയാളത്തിലും ജൂഹി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മിസ് ഇന്ത്യ പട്ടം നേടിയാണ് ജൂഹി സിനിമയിലെക്കെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍ ജൂഹിയ്ക്ക് കഴിഞ്ഞു . 2010 ലാണ് ജൂഹി ചൗളയുടെ സഹോദരന്‍ ബോബി ചൗളയ്ക്ക് സ്‌ട്രോക്ക് സംഭവിക്കുന്നത്.

അതോടെ താരസഹോദരന്‍ കോമയിലാവുകയായിരുന്നു . നാല് വര്‍ഷത്തിന് ശേഷം 2014ല്‍ തന്റെ 55-ാം വയസിലാണ് ബോബി മരണപ്പെടുന്നത്. ബോബി കോമയില്‍ കഴിയുന്ന സമയത്താണ് ജൂഹിയുടെ വിവാദം അഭിമുഖം നടക്കുന്നത്. സഹോദരനെക്കുറിച്ച് ചോദിച്ചതും ജൂഹിയുടെ മുഖത്തെ ചിരി മാഞ്ഞു. നിങ്ങള്‍ ഇത് എവിടേക്കാണ് പോകുന്നത് എന്നായിരുന്നു ജൂഹി ചോദിച്ചത്. താരം അസ്വസ്ഥയായെന്ന് മനസിലായിട്ടും അവതാരകന്‍ വീണ്ടും സഹോദരനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.

വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് അവതാരകന്‍ സഹോദരന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോഴേക്കും ജൂഹിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു . അതെ എന്ന് മാത്രമായിരുന്നു ജൂഹിയുടെ പിന്നീട് ഉള്ള മറുപടി. വികാരഭരിതയായി, ശബ്ദം പോലും പുറത്ത് വരാനാകാതെ കഷ്ടപ്പെടുന്ന ജൂഹിയെയാണ് വീഡിയോയില്‍ കണ്ടത്. അവതാരകനോടായി ആംഗ്യ ഭാഷയിലൂടെ ഈ ചോദ്യം ഒഴിവാക്കി അടുത്തതിലേക്ക് പോകാമെന്ന് ജൂഹി ചോദിച്ചു . എന്നാല്‍ അവതാരകന്‍ അതിന് ഒരുക്കമായില്ല.

എങ്ങനെയാണ് സഹോദരനെ കാണാനുള്ള ധൈര്യം എല്ലാ ദിവസവും സ്വരുക്കൂട്ടുന്നതെന്ന് അവതാരകന്‍ ചോദിച്ചു. അപ്പോഴേക്കും ജൂഹിയുടെ നിയന്ത്രണം നഷ്ടമായി. താരത്തിന്റെ മാനസികാവസ്ഥ കാണുന്നവര്‍ക്കെല്ലാം മനസിലാകാൻ പറ്റുന്നതായിരുന്നു . ''ഞാന്‍ എന്ത് പറയാനാണ്. എന്റെ ലോകം തന്നെ തകര്‍ന്നു പോയി'' എന്നായിരുന്നു ജൂഹിയുടെ പ്രതികരണം. താന്‍ ആശുപത്രിയില്‍ സ്ഥിരമായി പോകാറില്ലെന്നും താരം പറഞ്ഞു.

രക്ഷാ ബന്ധന്റെ ദിവസം നടന്ന അഭിമുഖം നടിയെ വികാരഭരിതയാക്കി. ഞാനിന്ന് രക്ഷ കെട്ടിയിട്ടാണ് വന്നത്. പക്ഷെ ഹൃദയം തകര്‍ന്നു പോവുകയാണ്. എന്നും ജൂഹി പറഞ്ഞു. നിരവധി പേരാണ് അവതാരകന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്. ഇതുകൊണ്ടാണ് താരങ്ങള്‍ ഇപ്പോള്‍ അഭിമുഖങ്ങളുടെ കാര്യത്തില്‍ മടി കാണിക്കുന്നതും നിബന്ധനകള്‍ വെക്കുന്നതുമെന്നാണ് ചിലര്‍ പറയുന്നത്.

Content Highlight: Anchor says it's unfortunate; where are you going with this; emotional Juhi Chawla

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup