---
title: "ഓവലില്‍ ഫൈനലിനിടെ മനോഹര പ്രണയരംഗം....! മോതിരം കൈമാറി ചുംബിച്ച് പ്രൊപോസ് ചെയ്‌ത് കമിതാക്കള്‍, ചിത്രങ്ങൾ"
english_title: "The suitors exchanged rings, kissed and proposed during the finals at the Oval"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121369/the-suitors-exchanged-rings-kissed-and-proposed-during-the-finals-at-the-oval"
published_at: "2023-06-10T20:48:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484946eb1652_lovepropose2.jpg"
keywords: []
---

# ഓവലില്‍ ഫൈനലിനിടെ മനോഹര പ്രണയരംഗം....! മോതിരം കൈമാറി ചുംബിച്ച് പ്രൊപോസ് ചെയ്‌ത് കമിതാക്കള്‍, ചിത്രങ്ങൾ

> **Lead Summary:** **ര**ണ്ട് കട്ട ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രൊപോസ് ചെയ്യാന്‍ ഇതില്‍ വലിയ വേദിയുണ്ടാവില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ലോക ക്രിക്കറ്റിലെ രണ്ട് മഹേമേരുക്കള്‍ മുഖാമുഖം വന്ന ഓവല്‍ ക്രിക്കറ്റ് മൈതാനമായിരുന്നു വേദി.

## Article Content

**ര**ണ്ട് കട്ട ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രൊപോസ് ചെയ്യാന്‍ ഇതില്‍ വലിയ വേദിയുണ്ടാവില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ലോക ക്രിക്കറ്റിലെ രണ്ട് മഹേമേരുക്കള്‍ മുഖാമുഖം വന്ന ഓവല്‍ ക്രിക്കറ്റ് മൈതാനമായിരുന്നു വേദി.

രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് മുന്നോട്ടുവെച്ച 444 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം ടീം ഇന്ത്യ പിന്തുടരുന്നതിന് ഇടയിലാണ് ഗാലറിയില്‍ ഈ മനോഹര പ്രണയരംഗം അരങ്ങേറിയത്.

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ബാറ്റ് ചെയ്യവേ ഗാലറിയില്‍ പ്രൊപോസ് ചെയ്യുകയും മോതിരം കൈമാറുകയും ചെയ്യുകയായിരുന്നു കമിതാക്കള്‍. എന്നാല്‍ ഇവരുടെ പേരുവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/121369/the-suitors-exchanged-rings-kissed-and-proposed-during-the-finals-at-the-oval)