---
title: "പത്താം ക്ലാസിൽ 35% മാർക്ക് നേടിയ മകന്റെ വിജയം ആഘോഷിച്ച് മാതാപിതാക്കൾ"
english_title: "Parents celebrating the success of their son who secured 35% marks in class 10th"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121351/parents-celebrating-the-success-of-their-son-who-secured-35-marks-in-class-10th"
published_at: "2023-06-10T19:55:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648487e1468c0_viral.jpg"
keywords: []
---

# പത്താം ക്ലാസിൽ 35% മാർക്ക് നേടിയ മകന്റെ വിജയം ആഘോഷിച്ച് മാതാപിതാക്കൾ

> **Lead Summary:** മാർക്കിന്റെ വലിപ്പം നോക്കാതെ മകന്റെ വിജയം ആഘോഷിക്കുന്ന മാതാപിതാക്കളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുംബൈ സ്വദേശികളായ ഇവരുടെ വിജയാഘോഷം ഏറ്റെടുത്തിരിക്കുകയാണ് നെറ്റിസെൻസ്.

## Article Content

മാർക്കിന്റെ വലിപ്പം നോക്കാതെ മകന്റെ വിജയം ആഘോഷിക്കുന്ന മാതാപിതാക്കളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുംബൈ സ്വദേശികളായ ഇവരുടെ വിജയാഘോഷം ഏറ്റെടുത്തിരിക്കുകയാണ് നെറ്റിസെൻസ്.

പത്താം ക്ലാസ് പരീക്ഷയിൽ 35% മാർക്ക് വാങ്ങിയ മകന്റെ വിജയം ആണ് ഈ മാതാപിതാക്കൾ ആഘോഷിക്കുന്നത്. നിശബ്ദ ഗ്രാമം മറാഠി മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിയായ വിശാൽ കരാഡ് ആണ് 35 ശതമാനം മാർക്ക് നേടി പത്താം ക്ലാസ് പരീക്ഷയിൽ വിജയം നേടിയത്.

പരീക്ഷയിൽ ജയിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ വിജയശതമാനമാണ് ഇത്. ഫുൾ മാർക്കും 100 ശതമാനവും ആഘോഷിക്കുന്ന നമ്മുടെ രാജ്യത്ത്, വിശാലിന്റെ മാതാപിതാക്കൾ മകൻ നേടിയ മാർക്കോ ശതമാനമോ അല്ല, മകന്റെ വിജയമാണ് ആഘോഷിച്ചത്. ഇതാണ് സോഷ്യൽ മീഡിയയിൽ ഇവർ ശ്രദ്ധിക്കപ്പെടാൻ കാരണമായത്.

[**https://twitter.com/i/status/1666780044877008897**](https://twitter.com/i/status/1666780044877008897)

ഐഎഎസ് ഓഫീസർ ആയ അവനീഷ് ശരൺ ആണ് ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ വൈറൽ ആയതോടെ നിരവധി ആളുകളാണ് ഇവർക്ക് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നത്. ‘മുംബൈയിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർത്ഥി പരീക്ഷയിൽ 35% മാർക്ക് നേടി.

എന്നാൽ സങ്കടപ്പെടുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്നതിനുപകരം അവന്റെ മാതാപിതാക്കൾ അവന്റെ വിജയം ആഘോഷിച്ചു’ എന്ന അടികുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കു വച്ചിരിക്കുന്നത്. മുംബൈ താനെയിലെ ഉത്ൽസറിലാണ് ഈ കുടുംബം താമസിക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് വിശാലിന്റെ അച്ഛൻ. അമ്മ വീട്ടുജോലിക്കാരിയാണ്. ഇരുവരും ചേർന്ന് പറ്റുന്ന രീതിയിൽ മകന്റെ വിജയം ആഘോഷമാക്കാൻ തീരുമാനിക്കുകയായിരുന്നു.

‘പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ ഉയർന്ന സ്കോറുകൾ ആഘോഷിക്കുന്നുണ്ടാകാം, പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം, വിശാലിന്റെ 35 ശതമാനം മാർക്ക് വളരെ പ്രാധാന്യമർഹിക്കുന്നു, കാരണം അവൻ എസ്എസ്‌സി പരീക്ഷയിൽ വിജയിച്ചു എന്നതിലാണ് ഞങ്ങൾ അഭിമാനിക്കുന്നത്’ എന്നാണ് വിശാലിന്റെ വിജയത്തെ കുറിച്ച് അച്ഛൻ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/121351/parents-celebrating-the-success-of-their-son-who-secured-35-marks-in-class-10th)