---
title: "താന്‍ 15 കൊല്ലമായി ലെഫ്റ്റനന്‍റ് കേണല്‍ ആണ്; മിഥുൻ പറഞ്ഞ കള്ളം പൊളിച്ചടുക്കി മോഹന്‍ലാല്‍"
english_title: "He has been a lieutenant colonel for 15 years; Mohanlal broke Mithun's lie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121325/he-has-been-a-lieutenant-colonel-for-15-years-mohanlal-broke-mithuns-lie"
published_at: "2023-06-10T17:58:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64846cc4de266_mohanlal.jpg"
keywords: []
---

# താന്‍ 15 കൊല്ലമായി ലെഫ്റ്റനന്‍റ് കേണല്‍ ആണ്; മിഥുൻ പറഞ്ഞ കള്ളം പൊളിച്ചടുക്കി മോഹന്‍ലാല്‍

> **Lead Summary:** ബിഗ്ബോസ് മലയാളം സീസണ്‍ 5 അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോള്‍ വീട്ടില്‍ അവശേഷിക്കുന്നത് പത്തുപേരാണ്. ഇവരുടെ ജീവിതാനുഭവം ഒരു ഗ്രാഫ് വരച്ച് പറയാനാണ് ബിഗ്ബോസ് ഇത്തവണ വീക്കിലി ടാസ്കായി ആവശ്യപ്പെടുന്നത്.

## Article Content

ബിഗ്ബോസ് മലയാളം സീസണ്‍ 5 അവസാന ആഴ്ചകളിലേക്ക് കടക്കുമ്പോള്‍ വീട്ടില്‍ അവശേഷിക്കുന്നത് പത്തുപേരാണ്. ഇവരുടെ ജീവിതാനുഭവം ഒരു ഗ്രാഫ് വരച്ച് പറയാനാണ് ബിഗ്ബോസ് ഇത്തവണ വീക്കിലി ടാസ്കായി ആവശ്യപ്പെടുന്നത്.

അത്തരത്തില്‍ ബിഗ്ബോസ് ഷോയുടെ എഴുപത്തി നാലാം ദിവസം അനിയന്‍ മിഥുന്‍ തന്‍റെ ജീവിതാനുഭവം വിവരിച്ചു. അന്ന് അനിയന്‍ തന്‍റെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു.

കശ്‍മീരില്‍ ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ആര്‍മിയും വിംഗ് ആയിരുന്നു. അതില്‍ ഓഫീസ് റാങ്കില്‍ കുഴപ്പമില്ലാത്ത പൊസിഷനില്‍ ഉള്ള ആളായിരുന്നു സന. പഞ്ചാബിയായിരുന്നുവെന്നും അവളെ സ്നേഹിച്ചെന്നും അനിയന്‍ പറഞ്ഞു. സന സൈന്യത്തില്‍ മരണപ്പെട്ടു എന്നത് അടക്കം അനിയന്‍ മിഥുന്‍ പറഞ്ഞു.

എന്നാല്‍ മിഥുന്‍റെ വാക്കുകളിലെ വിശ്വസ്തയില്ലായ്മ അന്ന് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചോദ്യമായി ഉയര്‍ന്നിരുന്നു. നേരത്തെ ഇറങ്ങിയ പ്രമോയില്‍ ഇത് ചോദ്യം ചെയ്യും എന്ന സൂചന മോഹന്‍ലാല്‍ നല്‍കിയിരുന്നു. ടാസ്‍കില്‍ ചിലരൊക്കെ പറഞ്ഞതില്‍ നെല്ലിനേക്കാള്‍ പതിരയായിരുന്നുവെന്നും സംശയമുണ്ട്.

അതെ, ചിലരുടെ കഥകള്‍ വാസ്‍തവ വിരുദ്ധമായി തോന്നി. ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങിയവരുമായി ബന്ധപ്പെടുത്തി സഹമത്സരാര്‍ഥിയെ തരംതാഴ്ത്തി കാണിക്കുന്ന ചില പരാമര്‍ശങ്ങളും പോയ ദിവസങ്ങളില്‍ ഉണ്ടായി.

[**https://www.facebook.com/Asianet/videos/598469592385023/?ref=embed_video&t=0**](https://www.facebook.com/Asianet/videos/598469592385023/?ref=embed_video&t=0)

അങ്ങനെ ഇന്നത്തെ ദിവസം ചോദിക്കാനും പറയാനും ഏറെ എന്നാണ് മോഹൻലാല്‍ പ്രൊമൊയില്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ ഇറങ്ങിയ പ്രമോയിലാണ് താന്‍ 15 കൊല്ലമായി ലെഫ്റ്റനന്‍റ് കേണല്‍ ആണെന്നും.

ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് അങ്ങനെ പറയാമോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നത്. മോഹന്‍ലാലിന്‍റെ ചോദ്യം ചെയ്യലില്‍ അനിയന്‍ മിഥുന്‍ കുഴഞ്ഞ് വീണുവെന്നാണ് പ്രമോ കാണിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/121325/he-has-been-a-lieutenant-colonel-for-15-years-mohanlal-broke-mithuns-lie)