---
title: "അയാള്‍ എന്നെ പിന്നില്‍ നിന്നും കയറിപ്പിടിച്ചു, പേടിച്ച് കരഞ്ഞു; തുറന്ന് പറഞ്ഞ് സോനം കപൂർ"
english_title: "He grabbed me from behind and cried out in fear; Sonam Kapoor opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121321/he-grabbed-me-from-behind-and-cried-out-in-fear-sonam-kapoor-opens-up"
published_at: "2023-06-10T17:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64846a6e293d8_sonam_2.jpg"
keywords: []
---

# അയാള്‍ എന്നെ പിന്നില്‍ നിന്നും കയറിപ്പിടിച്ചു, പേടിച്ച് കരഞ്ഞു; തുറന്ന് പറഞ്ഞ് സോനം കപൂർ

> **Lead Summary:** ബോളിവുഡിലെ സൂപ്പർ താരമാണ് സോനം കപൂര്‍. നടന്‍ അനില്‍ കപൂറിന്റെ മകളായ സോനം സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. രണ്‍ബീര്‍ കപൂറായിരുന്നു നായകന്‍. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിലെങ്കിലും നായകനും നായികയും ഏറെ ശ്രദ്ധ നേടി. അതിനു ശേഷം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച് സോനം ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു. ബോളിവുഡിന്റെ ഫാഷന്‍ ഐക്കണാണ് സോനം കപൂര്‍.

## Article Content

ബോളിവുഡിലെ സൂപ്പർ താരമാണ് സോനം കപൂര്‍. നടന്‍ അനില്‍ കപൂറിന്റെ മകളായ സോനം സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. രണ്‍ബീര്‍ കപൂറായിരുന്നു നായകന്‍. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിലെങ്കിലും നായകനും നായികയും ഏറെ ശ്രദ്ധ നേടി. അതിനു ശേഷം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച് സോനം ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു. ബോളിവുഡിന്റെ ഫാഷന്‍ ഐക്കണാണ് സോനം കപൂര്‍.

താരത്തിന്റെ ഫാഷന്‍ സെന്‍സും ട്രെന്റ് സെറ്റിംഗ് ലുക്കുകളുമൊക്കെ എപ്പോഴും സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകാറുണ്ട്. അത് പോലെ തന്റെ മറയില്ലാത്ത സംസാരത്തിന്റെ പേരിലാണ് സോനം വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. ചിലപ്പോഴൊക്കെ അതിന്റെ പേരില്‍ പുലിവാൽ പിടിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സോനം . കുട്ടിക്കാലത്തുണ്ടായ അനുഭവമാണ് സോനം തുറന്ന് പറഞ്ഞത്.

തന്റെ പതിമൂന്നാം വയസില്‍ തീയേറ്ററില്‍ വച്ചാണ് താരത്തിന് ദുരനുഭവമുണ്ടായിരിക്കുന്നത്. താരത്തിന്റെ തുറന്ന് പറച്ചിലുകള്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. ഒരിക്കല്‍ രാജീവ് മസന്ദിന്റെ നടിമാരുടെ റൗണ്ട് ടേബിളിലെത്തിയതായിരുന്നു സോനം. അനുഷ്‌ക ശര്‍മ, ആലിയ ഭട്ട്, വിദ്യ ബാലന്‍, രാധിക ആപ്‌തെ എന്നിവരും സോനം കപൂറിനൊപ്പം റൗണ്ട് ടേബിളില്‍ പങ്കെടുക്കാനെത്തിയിരുന്നു. സ്ത്രീകള്‍ നിത്യേനെ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് സോനം തന്റെ അനുഭവം തുറന്ന് പറയുന്നത്.

കുട്ടിക്കാലത്ത് എല്ലാവര്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ചെറുതായിരുന്നപ്പോള്‍ എന്നോട് അതിക്രമം കാണിച്ചത് എനിക്കോര്‍മ്മയുണ്ട്. ഭീതിപ്പെടുത്ത സംഭവമാണത്. രണ്ട് മൂന്ന് വര്‍ഷത്തേക്ക് ഞാന്‍ അതേക്കുറിച്ച് ആരോടും സംസാരിച്ചിരുന്നില്ല. താനും സുഹൃത്തുക്കളും സിനിമ കാണാനായി അറിയപ്പെടുന്നൊരു തീയേറ്ററില്‍ പോയപ്പോഴാണ് സോനം കപൂറിന് അതി.ക്രമം നേരിടേണ്ടി വന്നത്. ''ഒരാള്‍ വന്ന് പിന്നിലൂടെ എന്റെ മാറിടത്തില്‍ പിടിക്കുകയായിരുന്നു. എനിക്ക് അന്ന് സ്തനങ്ങള്‍ പോലുമില്ലായിരുന്നു. ഞാന്‍ പേടിച്ച് വിറച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല.

ഞാന്‍ കരയാന്‍ തുടങ്ങി. ഞാന്‍ അതേക്കുറിച്ച് ആരോടും പറഞ്ഞില്ല. സിനിമ കണ്ടു തീര്‍ത്തു. ഞാന്‍ കരുതിയിരുന്നത് ഞാന്‍ എന്തോ തെറ്റ് ചെയ്‌തെന്നാണ്'' സോനം പറഞ്ഞു. താരത്തിന്റെ തുറന്നു പറച്ചിലുകള്‍ കൂടെയുണ്ടായിരുന്നവരേയും അമ്പരപ്പിച്ചു. ഇത്തരം അനുഭവങ്ങള്‍ മിക്കവര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കണമെന്നും താരങ്ങള്‍ പറഞ്ഞു. സോയ ഫാക്ടറാണ് അവസാനം നായികയായി എത്തിയ സിനിമ.

ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. അതിഥി വേഷത്തിലെത്തിയ എകെ വേഴ്‌സസ് എകെയിലാണ് സോനം കപൂറിനെ ഒടുവിലായി കണ്ടത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. ആനന്ദ് അഹൂജയാണ് സോനം കപൂറിന്റെ ഭര്‍ത്താവ്. ഈയ്യടുത്താണ് സോനം കപൂര്‍ അമ്മയായത്. അധികം വൈകാതെ തന്നെ താരം സിനിമയിലേക്ക് തിരികെ എത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/121321/he-grabbed-me-from-behind-and-cried-out-in-fear-sonam-kapoor-opens-up)