---
title: "പുതു സ്റ്റൈലില്‍ ചിരഞ്‍ജീവി ചിത്രങ്ങള്‍ വൈറല്‍ "
english_title: " Fans are expecting to see Chiranjeevi in ​​a new look when Vethalam is remade in Tamil"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1213/fans-are-expecting-to-see-chiranjeevi-in-a-new-look-when-vethalam-is-remade-in-tamil"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f5dd732ab301_thala.jpg"
keywords: []
---

# പുതു സ്റ്റൈലില്‍ ചിരഞ്‍ജീവി ചിത്രങ്ങള്‍ വൈറല്‍ 

> **Lead Summary:** സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ തല അജിത്ത് അഭിനയിച്ച 'വേതാളം'എന്ന ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചിരഞ്‍ജീവിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത് എന്നാണ് സൂചന . 2015ല്‍ റിലീസ് ഇറങ്ങിയ ഹിറ്റ് സിനിമ വേതാളം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചിരഞ്‍ജീവിയെ പുതിയ രൂപത്തില്‍ കാണാമെന്നാണ് ആരാധകര്‍ കരുതുന്നത്.

## Article Content

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ തല അജിത്ത് അഭിനയിച്ച 'വേതാളം'എന്ന ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചിരഞ്‍ജീവിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത് എന്നാണ് സൂചന . 2015ല്‍ റിലീസ് ഇറങ്ങിയ ഹിറ്റ് സിനിമ വേതാളം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചിരഞ്‍ജീവിയെ പുതിയ രൂപത്തില്‍ കാണാമെന്നാണ് ആരാധകര്‍ കരുതുന്നത്.

തെലുങ്ക് താരം ചിരഞ്‍ജീവി അടുത്തിടെ പുറത്തുവിട്ട പുതിയ ലുക്കിലുള്ള ഫോട്ടോയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കിയിരിക്കുന്നത് . പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് അതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍ .തല മൊട്ടയിടിച്ചിട്ടുള്ള ഫോട്ടോയാണ് ചിരഞ്‍ജീവി പുറത്തുവിട്ടത്. കറുത്ത സണ്‍ഗ്ലാസും വച്ചിരുന്നു. എന്തായാലും ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ .

### Related Links & Sources
- [Original Story Source](https://moviemax.in/news/1213/fans-are-expecting-to-see-chiranjeevi-in-a-new-look-when-vethalam-is-remade-in-tamil)