---
title: " "അണ്ണ" ഒരു തമിഴ് ഷോർട്ട് മൂവി റിലീസിന് ഒരുങ്ങുന്നു"
english_title: ""Anna" is all set to release a Tamil short movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12119/anna-is-all-set-to-release-a-tamil-short-movie"
published_at: "2021-11-22T11:59:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b3991165a9_.jpg"
keywords: []
---

#  "അണ്ണ" ഒരു തമിഴ് ഷോർട്ട് മൂവി റിലീസിന് ഒരുങ്ങുന്നു

> **Lead Summary:** > കേരളത്തിൽ നിന്നും കുട്ടികളെ കടത്തിക്കൊണ്ടു പോകുകയും ക്രൂരമായ മർദ്ദനതിനിരയാക്കി പിച്ചയെടുപ്പിക്കുകയും ചെയ്യുന്ന ഗുണ്ടായിസക്കൂട്ടത്തെ പ്രതിനിധീകരിച്ചുകൊണ്ട് ആഷിക് മാടാക്കര ഷഹബാസ് ഡെമോൺസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ "അണ്ണാ " എന്ന തമിഴ് ഷൊർട്ട്മൂവി നവംബര്‍ 26 ന് ടീസര്‍ ലൈം ലൈറ്റ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസിന് ഒരുങ്ങുന്നു .

## Article Content

> കേരളത്തിൽ നിന്നും കുട്ടികളെ കടത്തിക്കൊണ്ടു പോകുകയും ക്രൂരമായ മർദ്ദനതിനിരയാക്കി പിച്ചയെടുപ്പിക്കുകയും ചെയ്യുന്ന ഗുണ്ടായിസക്കൂട്ടത്തെ പ്രതിനിധീകരിച്ചുകൊണ്ട് ആഷിക് മാടാക്കര ഷഹബാസ് ഡെമോൺസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ "അണ്ണാ " എന്ന തമിഴ് ഷൊർട്ട്മൂവി നവംബര്‍ 26 ന് ടീസര്‍ ലൈം ലൈറ്റ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസിന് ഒരുങ്ങുന്നു .

 ഡയറക്ടര്‍  ആഷിക് മാടാക്കരയും  അസിസ്റ്റന്റ്‌ ഡയറക്ടര്‍  ഷഹബാസ് ഡെമോൺസും  ചേര്‍ന്ന്‍  ഒരുക്കുന്ന 'അണ്ണാ' എന്ന ഈ ഷോർട്ട്മൂവി തികച്ചും ജനമനസ്സുകളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നു .

പുതുമുഖ നായകനായ അശ്വിൻ , നിരവധി ഷോർട്ട്ഫിലിമുകളിലും തമിഴ് സിനിമകളിലും ശ്രദ്ധേയനായ ശിവ എന്നിവരാണ് നായക വേഷം ചെയ്യുന്നത് . സെപ്റ്റംബര്‍ 30 ന് ഷൂട്ട് തുടങ്ങി  നവംബര്‍ 9 നു അവസാനിച്ച ഈ ഷോർട്ട് മൂവി കോഴിക്കോട്  പേരാമ്പ്ര  മുയിപ്പോത്ത് എന്ന സ്ഥലത്താണ് ആരംഭിച്ചത് .

നിരവധി അഭിനയ രംഗത്തും സിനിമകളിലും ഉള്ള നടീ നടന്മാരാണ് അഭിനയിച്ചിരിക്കുന്നത് .മുഖ്യ കഥാപാത്രങ്ങളായ അശ്വിൻ ,ശിവ എന്നിവരൊടൊപ്പം അഞ്ചന ,അനുശ്രീ ,ഷമീർ ,മനോജ് ,സുനിത ,നാസ്സർ ചെമ്മാട് ,സുജല ,കരീം എന്നിവർ അണിച്ചേരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/12119/anna-is-all-set-to-release-a-tamil-short-movie)