അയാളുടെ സ്വഭാവത്തിന്റെ ഭീകരമായ ഇരുണ്ട വശ ഞാൻ കണ്ടിട്ടുണ്ട്; നാനാ പടേക്കറെ കുറിച്ച് തുറന്നടിച്ച് ഡിംപിൾ കപാഡിയ

അയാളുടെ സ്വഭാവത്തിന്റെ ഭീകരമായ ഇരുണ്ട വശ ഞാൻ കണ്ടിട്ടുണ്ട്; നാനാ പടേക്കറെ കുറിച്ച് തുറന്നടിച്ച് ഡിംപിൾ കപാഡിയ
2023-06-10T07:46:00 | By Kavya N

ബോബിയ്ക്ക് പിന്നാലെ ബോളിവുഡിലെ സെന്‍സേഷനായി മാറിയ ത്രം ആണ് ഡിംപിള്‍ കപാഡിയ. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍താരമായിരുന്ന രാജേഷ് ഖന്നയെ ആണ് ഡിംപിൾ വിവാഹം ചെയ്തത്. 1973ൽ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് ആറ് മാസം മുൻപായിരുന്നു വിവാഹം. രണ്ട് പെണ്‍മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. ട്വിങ്കില്‍ ഖന്നയും റിങ്കി ഖന്നയും. നടന്‍ അക്ഷയ് കുമാറിനെയാണ് ട്വിങ്കിൾ വിവാഹം ചെയ്തത്. എന്തും തുറന്നു സംസാരിക്കുന്ന ആളാണ് ഡിംപിൾ.

നടിയുടെ പല തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടിയിട്ടുണ്ട്. അതിലൊന്നാണ് നടൻ നാനാ പടേക്കറെ സ്വഭാവത്തെ കുറിച്ച് ഡിംപിൾ നടത്തിയ തുറന്നുപറച്ചിൽ. നിരവധി സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 1991 ൽ പുറത്തിറങ്ങിയ പ്രഹാർ: ദി ഫൈനൽ അറ്റാക്ക് എന്ന സിനിമയിലാണ് ആദ്യമായി ഒന്നിച്ചത്. പിന്നീട് അങ്കാർ (1992), ക്രാന്തിവീർ (1994) തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, 2010 ൽ തും മിലോ തോ സാഹി എന്ന സിനിമയിലാണ് ഇവർ അഭിനയിക്കുന്നത്.

 നാനാ പടേക്കർ വേഗം ദേഷ്യപ്പെടുന്ന ആളാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡിംപിൾ. 'അസഹ്യനായ വ്യക്തിയാണെന്ന് കരുതുന്നു' എന്നാണ് നടി പറഞ്ഞത്. നാനാ പടേക്കര്‍ വളരെ കഴിവുളളയാളാണ്. അയാളുടെ കഴിവിനെ മറ്റാരുമായും താരതമ്യം ചെയ്യാൻ കഴിയില്ല. നല്ലൊരു സുഹൃത്തുകൂടിയാണ് അദ്ദേഹം, എന്നാല്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭീകരമായ ഇരുണ്ട വശവും ഞാന്‍ കണ്ടിട്ടുണ്ട് എന്നാണ് ഡിംപിൾ കപാഡിയ പറഞ്ഞത്. ഡിംപിളിന്റെ ഈ വാക്കുകൾ അക്കാലത്ത് വലിയ ചർച്ചയായി മാറിയിരുന്നു. അതേസമയം രാജേഷ് ഖന്നയുമായുള്ള ഡിംപിളിന്റെ വിവാഹവും ഒരു കാലത്ത് വലിയ ശ്രദ്ധനേടിയതാണ്.

ആദ്യ കാഴ്ചയിൽ തന്നെ രാജേഷ് ഖന്ന ഡിംപിളുമായി പ്രണയത്തിലാവുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്‌തു. നടന്റെ വലിയ ആരാധികയായതിനാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ ഡിംപിൾ സമ്മതം മൂളി. തന്നേക്കാൾ 15 വയസ്സ് മൂത്ത രാജേഷിനെ വിവാഹം കഴിക്കുമ്പോൾ ഡിംപിളിന് അന്ന് 16 വയസ് മാത്രമാണ് പ്രായം. എന്നാൽ 1982 ൽ ഇവർ വേർപിരിഞ്ഞു. രണ്ടു വർഷത്തിന് ശേഷം ഡിംപിൾ അഭിനയത്തിലേക്ക് മടങ്ങിയെത്തി.

സാഗർ, രുദാലി, ഗാർദിഷ്, ക്രാന്തിവീർ, ദിൽ ചാഹ്താ ഹേ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മുൻനിര നായികയായി മാറി. വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും രാജേഖ് ഖന്നയോടുള്ള ബഹുമാനവും സ്‌നേഹവും ഡിംപിള്‍ എന്നും കാത്തുസൂക്ഷിച്ചിരുന്നു. രാജേഷിനെ വിവാഹം കഴിക്കാനുള്ള തീരുമാനം ശരിയായിരുന്നില്ലെന്ന് പിന്നീട് ഡിംപിള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും അദ്ദേഹത്തെ പഴിചാരിയിരുന്നില്ല.

Content Highlight: I have seen the terrible dark side of his character; Dimple Kapadia opens up about Nana Patekar

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup