---
title: "കുഞ്ഞിനെ മറന്നു കൊണ്ട് ബിന്ദു ഒന്നിനും തയ്യാറായിരുന്നില്ല, വൈറലായി  അഭിമുഖം"
english_title: "Bindu was not ready for anything forgetting the baby and the interview went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12107/bindu-was-not-ready-for-anything-forgetting-the-baby-and-the-interview-went-viral"
published_at: "2021-11-22T11:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b316c97314_BINDU PANIKKAR.jpg"
keywords: []
---

# കുഞ്ഞിനെ മറന്നു കൊണ്ട് ബിന്ദു ഒന്നിനും തയ്യാറായിരുന്നില്ല, വൈറലായി  അഭിമുഖം

> **Lead Summary:** മലയാള സിനിമയിലെ പ്രിയങ്കരിയായ താരമാണ് ബിന്ദു പണിക്കര്‍ . പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന , ആരാധകര്‍ക്ക് പ്രിയപ്പെട്ട താരം . താരത്തിന്റെ രണ്ടാം വിവാഹവും വിശേഷങ്ങളൊക്കെയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു . ഇപ്പോഴിതാ പഴയ ഒരു അഭിമുഖമാണ് വൈറലാകുന്നത് .

## Article Content

മലയാള സിനിമയിലെ പ്രിയങ്കരിയായ താരമാണ് ബിന്ദു പണിക്കര്‍ . പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന , ആരാധകര്‍ക്ക് പ്രിയപ്പെട്ട താരം . താരത്തിന്റെ രണ്ടാം വിവാഹവും വിശേഷങ്ങളൊക്കെയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു . ഇപ്പോഴിതാ പഴയ ഒരു അഭിമുഖമാണ് വൈറലാകുന്നത് .

ബിന്ദുപണിക്കരും സായ് കുമാറും മലയാള സിനിമയിലെ താരദമ്പതികളാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്.

കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ലെന്നായിരുന്നു വിവാഹം ആലോചിച്ചപ്പോൾ ബിന്ദു പണിക്കർ പറഞ്ഞതെന്ന് പറയുകയാണ് സായി കുമാർ, വിവാഹാലോചനയുമായി വീട്ടിൽ എത്തിയപ്പോൾ ഈ മകളുടെ കാര്യത്തെ കുറിച്ചായിരുന്നു ബിന്ദു പണിക്കരുടെ ചിന്ത. കുഞ്ഞിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നായിരുന്നു ബിന്ദു പണിക്കരുടെ നിലപാട്.

ബിന്ദുവിന്റെ മകളെ സ്വീകരിക്കാനും സ്വന്തം മകളെ പോലെ നോക്കാനും സായ്കുമാർ തയ്യാറായിരുന്നു. കുഞ്ഞിന്റെ കാര്യത്തിൽ എല്ലാവർക്കും സമ്മതമായിരുന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റർ മാര്യേജായി നടത്തിയത്.

ബിന്ദുവിനൊപ്പമുള്ള ജീവിതത്തെ കുറിച്ച്‌ സായ്കുമാർ പറയുന്നതിങ്ങനെ. തനിക്ക് എല്ലാം ബിന്ദുവാണ്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോൾ ജീവിതത്തിൽ തനിക്കെല്ലാം ബിന്ദുവാണ്.

2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്.

കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. ആ ബന്ധം ആറുവർഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടർന്ന് ബിജു ബി നായർ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകൾ‌ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12107/bindu-was-not-ready-for-anything-forgetting-the-baby-and-the-interview-went-viral)