'വന്ന് വന്ന് പട്ടി വരെ നക്കിയോ, ഇനി എനിക്ക് വേണ്ട'; പട്ടിയോടൊപ്പം കളിക്കുന്ന വീഡിയോയ്ക്ക് ലഭിച്ച കമന്റിന് ചുട്ടമറുപടിയുമായി അഭയ

'വന്ന് വന്ന് പട്ടി വരെ നക്കിയോ, ഇനി എനിക്ക് വേണ്ട'; പട്ടിയോടൊപ്പം കളിക്കുന്ന വീഡിയോയ്ക്ക് ലഭിച്ച കമന്റിന് ചുട്ടമറുപടിയുമായി അഭയ
2023-06-09T20:10:00 | By Nourin Minara KM

(moviemax.in)സോഷ്യല്‍ മീഡിയയ്ക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്തയാളാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. പാട്ടിനൊപ്പം മോഡലിംഗിലും താല്‍പര്യമുള്ള വ്യക്തിയാണ് അഭയ. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബോള്‍ഡ് ലുക്കിലുള്ള അഭയയുടെ ഫോട്ടോഷൂട്ടുകള്‍ എന്നും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

പാട്ടും മോഡലിംഗുമൊക്കെ പോലെ തന്നെ അഭയയുടെ വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയവും ലിവിംഗ് ടുഗദറും പിന്നീട് ഇരുവരും പിരിഞ്ഞതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വിഷയങ്ങളാണ്. സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് അഭയയ്ക്ക്. അഭയയുടെ നിലപാടുകളും കയ്യടി നേടാറുണ്ട്.


സോഷ്യല്‍ മീഡിയയിലൂടെ പല വിഷയങ്ങളിലുമുള്ള അഭിപ്രായങ്ങള്‍ മടിയില്ലാതെ തുറന്ന് പറയാറുണ്ട് അഭയ. അഭയയെ പോലെ തന്നെ അഭയയുടെ അമ്മയും സോഷ്യല്‍ മീഡിയയില്‍ ഇന്ന് താരമാണ്. അമ്മയുടേയും മകളുടേയും പാട്ട് ഈയ്യടുത്ത് വൈറലായി മാറിയിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയിലെ ഞരമ്പന്മാര്‍ക്ക് മറുപടി നല്‍കാനും അഭയ മടിക്കാറില്ല. മോശം കമന്റിടുന്നവര്‍ക്കും തന്നെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമൊക്കെ അവര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കാറുണ്ട് അഭയ.

ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയയ്ക്ക് ലഭിച്ചൊരു കമന്റിന് അഭയ നല്‍കിയ മറുപടി കയ്യടി നേടുകയാണ്. തന്റെ പട്ടിയോടൊപ്പം കളിക്കുന്ന വീഡിയോയാണ് അഭയ പങ്കുവച്ചത്. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയതോടെ നിരവധി പേര്‍ കമന്റുമായി എത്തി. ഇതിനിടെയാണ് ഒരാള്‍ താരത്തെ പരിഹസിക്കാന്‍ ശ്രമിച്ചത്. വന്ന് വന്ന് പട്ടി വരെ നക്കിയോ, ഇനി എനിക്ക് വേണ്ട ഈ വീഡിയോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ചുട്ട മറുപടി തന്നെ നല്‍കുന്നുണ്ട അഭയ.


വീട്ടില്‍ ഉമ്മ തനിക്ക് ചോറു തരുമ്പോ അവരും ഇതായിരിക്കും ഓര്‍ക്കണേ എന്നായിരുന്നു അഭയയുടെ മറുപടി. താരം തന്റെ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. ഇതോടെ കമന്റും അഭയയുടെ മറുപടിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകള്‍ക്ക് മറുപടി നല്‍കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അഭയ സംസാരിച്ചിരുന്നു. തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടായിരുന്നു അഭയയുടെ പ്രതികരണം.

പണ്ടൊരിക്കല്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ എന്നെ കയറിപിടിച്ചു. ആ സമയം ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന് പോയി. ഇപ്പോള്‍ അങ്ങനെ അല്ല, നമ്മള്‍ സ്‌പോട്ടില്‍ റിയാക്ട് ചെയ്യുമെന്നാണ് അഭയ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകള്‍ക്ക് മറുപടി നല്‍കാറുണ്ട്. സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍ തീര്‍ക്കും പോലെയുള്ള കമന്റുകളാണ് പലതും.


കഷ്ടം തോന്നുമെന്നും താരം അഭിപ്രായപ്പെട്ടു. നഗ്നത വിറ്റ് കാശാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെ ഒരു കമന്റ് ഞാന്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയാളെ ടാഗും ചെയ്ത് ഒരു പോസ്റ്റും ഇട്ടിരുന്നുവന്നും താരം പറഞ്ഞു. നിന്നെ ഇന്ന് ബെഡില്‍ കിട്ടിയാല്‍ നന്നായേനെ, നിന്റെ ബൂബ്‌സ് നന്നായിരിക്കുന്നു എന്നുള്ള മെസേജുകള്‍ വരാറുണ്ടെന്നും അതൊക്കെ കാണുമ്പോള്‍ എന്തിനു ഇവനെയൊക്കെ ജനിപ്പിച്ചു എന്നാണ് ചിന്തിക്കാറെന്നും അഭയ പറഞ്ഞിരുന്നു.

Content Highlight: Abhay responded to the comment received on the video of him playing with the dog

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup