'കൊല്ലം ടൗണില്‍വെച്ച് അവള്‍ ഉമ്മവെച്ചു, ബസിന്റെ പിറകേ ഞാൻ ഓടി; അഖില്‍ മാരാര്‍ പറയുന്നു

'കൊല്ലം ടൗണില്‍വെച്ച് അവള്‍ ഉമ്മവെച്ചു, ബസിന്റെ പിറകേ ഞാൻ ഓടി; അഖില്‍ മാരാര്‍ പറയുന്നു
2023-06-09T19:48:00 | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ മികച്ച മത്സരാർത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധേയനായ ശേഷം ബിഗ് ബോസിലെത്തിയ അഖില്‍ മാരാര്‍ തന്റെ കഷ്‍ടപ്പാടുകള്‍ നിറഞ്ഞ ജീവിതകാലത്തെ കുറിച്ച് എന്റെ കഥ സെഗ്‍മെന്റില്‍ പറഞ്ഞിട്ടുണ്ട്.

'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ടാസ്‍കില്‍ തന്റെ ആദ്യ പ്രണയത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. താൻ ഇഷ്‍ടപ്പെട്ട ഒരു പെണ്‍കുട്ടി തനിക്ക് കൊല്ലം ടൗണില്‍ വെച്ച് ഉമ്മ നല്‍കിയതിനെ കുറിച്ചാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

ഞാൻ ഫാത്തിമ കോളേജില്‍ ചേര്‍ന്നു. ടിപ്പിക്കല്‍ ചിട്ടകള്‍ പിന്തുടരുന്ന കോളേജായിരുന്നു. സിവില്‍ സര്‍വീസ് എടുക്കണമെന്നായിരുന്നു ആഗ്രഹം. വായനയും മറ്റ് കാര്യങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു. പക്ഷേ പിന്നീട് പഠനം അകന്നുപോയി. മൂന്നാമത്തെ വര്‍ഷം ഞാൻ കരുതി തന്റെ രണ്ട് കൊല്ലം വെറുതെയായിയെന്ന്. കൊല്ലം ശാസ്‍താംകോട്ട കോളേജില്‍ പഠിക്കാൻ തീരുമാനിക്കുകയും അതിനു വേണ്ട പേപ്പറുകളെല്ലാം സര്‍വകലാശാലയില്‍ കൊടുക്കുകയും ചെയ്‍തു

ഇനി പിരിയാം എന്ന് വിചാരിച്ച് സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് മൂന്ന് പെണ്‍കുട്ടികള്‍ ക്ലാസിലേക്ക് കടന്നുവന്നു. കയറിവന്നപ്പോള്‍ ഒരാള്‍ നോക്കിയത് എന്നെ ആയിരുന്നുവെന്ന് എനിക്ക് തോന്നി. അത് നമ്മുടെ ജുനൈസാണോ എന്ന് താൻ സുഹൃത്തുക്കളോട് ചോദിച്ചു. ആണെടാ എന്ന് അവര്‍ പറഞ്ഞു.

അപ്പോള്‍ എന്റെ ചിന്ത പോയത് പ്രണയിക്കാൻ ഒരാളുണ്ടെങ്കില്‍ എനിക്ക് കോളേജ് മാറിപ്പോകേണ്ടതില്ലലോ എന്നാണ്. അത്ത പൂക്കളത്തിന്റ ടീമില്‍ അവളെയും ചേര്‍ക്കാൻ അസോസിയഷൻ നോക്കുന്ന സുഹൃത്തിനോട് ഞാൻ പറഞ്ഞു. ഞാൻ പൂക്കള്‍ ഒക്കെ അവളുടെ ദേഹത്തേയ്‍ക്ക് എറിയുമായിരുന്നു. എന്റെ കയ്യിലുള്ള ഫോണില്‍ ഫോട്ടോയെടുത്തു. അവള്‍ എന്നെ നോക്കുന്നുണ്ട് അപ്പോഴൊക്കെ.

ഇതുകഴിഞ്ഞ് അവള്‍ ഇറങ്ങിപ്പോയി. ഞാനും ഒറ്റ കുതിപ്പിന് റോഡില്‍ വന്നിട്ട് നോക്കിയപ്പോള്‍ പള്ളിയുടെ അടുത്തുനിന്ന് അവള്‍ വരികയായിരുന്നു. ഞാൻ വിചാരിച്ചു അവള്‍ ക്രിസ്‍ത്യാനിയാണെന്ന്. ഞാൻ അവളുടെ പേര് ചോദിച്ചു. പേര് പറഞ്ഞു. ഏതാ കാസ്റ്റെന്ന് ഞാൻ ചോദിച്ചു. അപ്പോള്‍ അവള്‍ ചോദിച്ചു, കാസ്റ്റോ അത് എന്തിനാണ് എന്ന്. ഞാൻ പറഞ്ഞു എനിക്ക് നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്.

ഭാവിയില്‍ എന്തെങ്കിലും പ്രശ്‍നമുണ്ടായേല്‍ അത് ഇപ്പോഴേ വെട്ടിക്കളയാനാ ഞാൻ ചുമ്മാ കാസ്റ്റ് ചോദിച്ചത് എന്ന് വ്യക്തമാക്കി. ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ലേ കാസ്റ്റ് ചോദിക്കരുത് പറയരുത് എന്നൊക്കെയായിരുന്നു അവളുടെ മറുപടി. നാല് മാസം കഴിയുമ്പോള്‍ എന്നോട് പറയരുത്, ചേട്ടാ ചേട്ടൻ വൈകിപ്പോയിയെന്ന് എന്നതിനാലാണ് ഞാൻ ഇപ്പോള്‍ പറഞ്ഞത് എന്ന് വ്യക്തമാക്കി.

ആര് നിന്നെ ഇഷ്‍ടമാണ് എന്ന് പറഞ്ഞാലും ഞാൻ നിന്നെ ഇഷ്‍ടമാണെന്ന് പറഞ്ഞിട്ടുണ്ട് എന്നത് മനസില്‍ വയ്‍ക്കുക. ഞാൻ കൊള്ളാം എന്ന് തോന്നിയാല്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്നും അവളോട് വ്യക്തമാക്കി. കൊല്ലം ടൗണില്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറേനേരം സംസാരിച്ചപ്പോള്‍ അവളുടെ കണ്ണ് കുറേശ്ശെ നിറയുന്നുണ്ട് എന്ന് എനിക്ക് തോന്നി.

പെട്ടെന്ന് ഒരു ബസ് വളഞ്ഞുവന്നു. അപ്പോള്‍ ഒരു ഉമ്മ അവള്‍ തനിക്ക് തന്നു. ചിന്നക്കടയില്‍ വെച്ചായിരുന്നു. പെട്ടെന്ന് ബസില്‍ അവള്‍ ചാടിക്കയറി. ഞാൻ സ്റ്റക്ക് ആയി പോയി. ബസിന്റെ പിറകേ ഞാൻ ഓടി. അവള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു അപ്പോള്‍. ഞാൻ ചുംബനം ആംഗ്യം കാണിച്ചു. അവള്‍ക്ക് എന്നെ ഇഷ്‍ടമാണെന്ന് മനസിലായി. എന്നിട്ടും അവള്‍ ഇഷ്‍ടം പറഞ്ഞിരുന്നില്ല. ഞാൻ ട്യൂട്ടോറിയല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഫോണ്‍ വരുകയായിരുന്നു. അവള്‍ എന്നെ ഇഷ്‍ടമാണെന്ന് പറയുന്നു. ആദ്യത്തെ പ്രണയം ഓര്‍മയുണ്ട് എന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി.

Content Highlight: Akhil Marar talked about how a girl he liked gave him kiss in Kollam town.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup