(moviemax.in)തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളിയായ അമല അഭിനയം ആരംഭിക്കുന്നത് മലയാളത്തിലൂടെ തന്നെയാണെങ്കിലും താരമാകുന്നത് തമിഴിലാണ്. തമിഴില്‍ ചെയ്ത മൈന എന്ന ചിത്രത്തിലൂടെയാണ് അമല പോള്‍ താരമായി മാറുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നായികയായി എത്തി. സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചു. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വന്ന് ഇവിടേയും വിജയം ആവര്‍ത്തിക്കാന്‍ അമലയ്ക്ക് സാധിച്ചു. ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത താരമാണ് അമല പോള്‍.

അതേസമയം അഭിപ്രായങ്ങള്‍ പറയുന്നതിലും അമല പോള്‍ മടി കാണിക്കാറില്ല. താരത്തിന്റെ നിലപാടുകളും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. തന്റെ ഗ്ലാമറസ് പോസ്റ്റുകളുടെ പേരിലും വേഷങ്ങളുടെ പേരിലും നിരന്തരം സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനം നേരിടാറുണ്ട് അമല പോള്‍. ഇപ്പോഴിതാ താരത്തിനെതിരെ വീണ്ടും സൈബര്‍ ആക്രമണം നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ നിന്നുമുള്ള അമലയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയതോടെയാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം തുടങ്ങുന്നത്.

മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് അമല പോള്‍ പരിപാടിയ്‌ക്കെത്തിയത്. എന്നാല്‍ താരത്തിന്റെ വസ്ത്രം ശരീരം കാണിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. താരം തന്റെ കാലുകളും മാറിടവും കാണിക്കാന്‍ വേണ്ടിയാണ് ഇതുപോലൊരു വസ്ത്രം ഇട്ട് വന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അശ്ലീല ചുവയുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ താരത്തെതിരെ ഉയര്‍ന്നു വരുന്നുണ്ട്.

ഈ വസ്ത്രം ആദ്യരാത്രിയ്‌ക്കോ ഡേറ്റിനോ ഉള്ളതാണെന്ന് തോന്നുന്നു, ഇത്രയും കഷ്ടപ്പെട്ട് എന്തിനാ ഡ്രസ് ഇട്ടിരിക്കുന്നത്, ഓരോരോ ജന്മങ്ങള്‍, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറുകള്‍, എന്ത് പാഴ് ജന്മമാണ്. ജിമ്മന്‍, ഈ ഡ്രസ് ഇടുന്നതിലും നല്ലത് നഗ്നയായി വരുന്നത്. ഇനി കുറച്ച് കൂടിയേ കാണിക്കാനുള്ളൂ, എന്നൊക്കെയാണ് അമലയുടെ ഡ്രസിനെതിരെയുള്ള സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഹിറ്റ് സിനിമകളൊന്നുമില്ലാതെ ഫില്‍ഡൗട്ടായതിനാല്‍ തിരിച്ചുവരാനുള്ള ശ്രമമാണിതെന്നും ചിലര്‍ അധിക്ഷേപിക്കുന്നു. താരത്തെ ആക്ഷേപിക്കുന്ന ധാരാളം കമന്റുകളും പോസ്റ്റുകളുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും കാണാന്‍ അമല സോഷ്യല്‍ മീഡിയയിലില്ല. കഴിഞ്ഞ കുറച്ച് നാളുകളായി അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കാണുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. താരം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണോ അതോ തല്‍ക്കാലത്തേക്ക് മാറി നില്‍ക്കുക മാത്രമാണോ എന്നൊക്കെ സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. താരം ഇതുവരേയും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല.

തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിലും അമല പോള്‍ പ്രതികരിച്ചിട്ടില്ല. പൊതുവെ ഇത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കാറുള്ള അമല പോള്‍ ഇത്തവണയും പ്രതികരിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്രിസ്റ്റഫര്‍ ആണ് അമല പോള്‍ അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ മലയാളം സിനിമ. മമ്മൂട്ടി നായകനായ ചിത്രത്തിലെ അമലയുടെ പ്രകടനം കയ്യടി നേടിയിരുന്നു. പിന്നീട് താരത്തെ കണ്ടത് ഹിന്ദി ചിത്രം ഭോലയിലാണ്. കൈതിയുടെ റീമേക്കായ ഭോലയില്‍ അമലയുടേത് അതിഥി വേഷമായിരുന്നു. മലയാള സിനിമ കാത്തിരിക്കുന്ന ആടു ജീവിതം ആണ് അമലയുടെ പുതിയ സിനിമ. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും അമല സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല ഈയ്യടുത്ത് നിര്‍മ്മാണത്തിലേക്കും അമല കടന്നു വന്നിരുന്നു.
Content Highlight: 'Better to come naked than wear this dress, cyber attack on Amala Paul


































