---
title: "'മോഹന്‍ലാലിന്റെ മകനല്ലേ എന്ന് ചോദിച്ച് പലരും വരും; പ്രണവിന് അപരന്‍, വൈറലാകുന്നു"
english_title: "Many will come asking if he is not Mohanlal's son"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121032/many-will-come-asking-if-he-is-not-mohanlals-son"
published_at: "2023-06-09T17:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483155e48105_pranav.jpg"
keywords: []
---

# 'മോഹന്‍ലാലിന്റെ മകനല്ലേ എന്ന് ചോദിച്ച് പലരും വരും; പ്രണവിന് അപരന്‍, വൈറലാകുന്നു

> **Lead Summary:** താരങ്ങളുടെ രൂപസാദൃശ്യമുള്ള നിരവധി പേര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. പ്രണവ് മോഹന്‍ലാലിന്റെ അപരനാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

## Article Content

താരങ്ങളുടെ രൂപസാദൃശ്യമുള്ള നിരവധി പേര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. പ്രണവ് മോഹന്‍ലാലിന്റെ അപരനാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പ്രണവമായുള്ള രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടുകയാണ് പ്രതാപ് ഗോപാല്‍ എന്ന ചെറുപ്പക്കാരന്‍. ബാംഗ്ലൂര്‍ സ്വദേശിയായ പ്രതാപ് ഫാഷന്‍ ഡിസൈനറാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തന്റെ പേരിനേക്കാളും കൂടുതല്‍ കേട്ടിട്ടുള്ളത് പ്രണവ് എന്ന വിളിയാണ് എന്നാണ് പ്രതാപ് പറയുന്നത്.

”എന്റെ പേരിനേക്കാളും ഞാന്‍ കൂടുതല്‍ കേട്ടിട്ടുള്ള പേര് പ്രണവ് എന്നാണ്. ജൂലൈ 2022ല്‍ ആണ് ആദ്യമായി എന്നോട് ഒരു പെണ്‍കുട്ടി നിങ്ങള്‍ പ്രണവിനെ പോലെയുണ്ടെന്ന് പറയുന്നത്. പിന്നീട് നിരവധി പേര്‍ ഈ രൂപസാദൃശ്യത്തെ കുറിച്ചു പറഞ്ഞു.”

[**https://www.instagram.com/prathap_gopal_/?utm_source=ig_embed&ig_rid=fea23647-8c75-4301-baa4-035f98753bf3**](https://www.instagram.com/prathap_gopal_/?utm_source=ig_embed&ig_rid=fea23647-8c75-4301-baa4-035f98753bf3)

”പലരും വന്ന് പ്രണവല്ലേ, മോഹന്‍ലാലിന്റെ മകനല്ലേ എന്നൊക്കെ ചോദിക്കും. ചിലരെന്നെ ഉദ്ഘാടനത്തിനൊക്കെ വിളിച്ചിട്ടുണ്ട്. ഒരു അവാര്‍ഡ് പരിപാടിയ്ക്ക് പോയപ്പോള്‍ കുറേ സെലിബ്രിറ്റികളും ഞാന്‍ പ്രണവാണെന്ന് തെറ്റിദ്ധരിച്ചു” എന്നാണ് മൈല്‍സ്റ്റോണ്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതാപ് പറയുന്നത്.

താന്‍ പ്രണവല്ലെന്ന് പറഞ്ഞാലും പലരും വിശ്വസിക്കാന്‍ ചിലര്‍ കൂട്ടാക്കാറില്ല. ഈ രൂപസാദൃശ്യം ദൈവത്തിന്റെ മാജിക് ആണ് എന്നാണ് പ്രതാപ് പറയുന്നത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകള്‍ അറിയുമെങ്കിലും ഇപ്പോള്‍ മലയാളം പഠിക്കാന്‍ ഒരുങ്ങുകയാണ് പ്രതാപ്. പ്രണവല്ലേ എന്നു ചോദിച്ച് വരുന്ന മലയാളികളോട് സംസാരിക്കണമെന്നാണ് പ്രതാപ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/121032/many-will-come-asking-if-he-is-not-mohanlals-son)