---
title: "ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിൽ എന്ന് കജോൾ; സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു; ഞെട്ടലോടെ ആരാധകർ"
english_title: "Kajol that in the biggest crisis of life; Deleted posts on social media; Fans are shocked"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121019/kajol-that-in-the-biggest-crisis-of-life-deleted-posts-on-social-media-fans-are-shocked-new"
published_at: "2023-06-09T16:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64830ba58713d_kajol_1.jpg"
keywords: []
---

# ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിൽ എന്ന് കജോൾ; സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു; ഞെട്ടലോടെ ആരാധകർ

> **Lead Summary:** സമൂഹമാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കാനൊരുങ്ങി നടി കജോൾ. 'ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലാണെന്നും ഒരിടവേള അനിവാര്യമാണെന്നും അറിയിച്ചു . സോഷ്യൽ മീഡിയയിൽ ആണ് മാറിനിൽക്കുന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

## Article Content

സമൂഹമാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കാനൊരുങ്ങി നടി കജോൾ. 'ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലാണെന്നും ഒരിടവേള അനിവാര്യമാണെന്നും അറിയിച്ചു . സോഷ്യൽ മീഡിയയിൽ ആണ് മാറിനിൽക്കുന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

കൂടാതെ ഇൻസ്റ്റഗ്രാമിലെ ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും കജോൾ ഒഴിവാക്കിയിട്ടുണ്ട്. നടിയുടെ വാക്കുകൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് . പെട്ടെന്ന് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കാനുള്ള കാരണം ആരാഞ്ഞ് ആരാധകർ എത്തിയിരിക്കുകയാണ് .

രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കജോൾ ചിത്രം. നെറ്റ്ഫ്‌ലിക്‌സിന്റെ ലസ്റ്റ് സ്റ്റോറീസ് 2 ആണ് ഇനി റിലീസിനൊരുങ്ങുന്നത്. ജൂണ്‍ 29ന് പ്രദർശനത്തിനെത്തും. കജോളിന്റേതായി ദ് ഗുഡ് വൈഫ് എന്നൊരു സീരിസ് ഹോട്ട്സ്റ്റാറില്‍ റിലീസിനൊരുങ്ങുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/121019/kajol-that-in-the-biggest-crisis-of-life-deleted-posts-on-social-media-fans-are-shocked-new)