---
title: "ആര് പറഞ്ഞാലും അവള്‍ വിശ്വസിക്കില്ല അച്ഛന്‍ അവളെ കൊന്നു എന്ന്; തിരക്കഥാകൃത്ത് അഭിലാഷ് പിള്ള"
english_title: "Screenwriter Abhilash Pillai said that the news of Nakshatra's father killing him hurt him a lot."
publisher: "moviemax.in"
canonical_url: "https://moviemax.in/news/121016/screenwriter-abhilash-pillai-said-that-the-news-of-nakshatras-father-killing-him-hurt-him-a-lot"
published_at: "2023-06-09T16:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64830a1423173_nakshathra.jpg"
keywords: []
---

# ആര് പറഞ്ഞാലും അവള്‍ വിശ്വസിക്കില്ല അച്ഛന്‍ അവളെ കൊന്നു എന്ന്; തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

> **Lead Summary:** ആറു വയസുകാരി നക്ഷത്രയെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചുവെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജയിലില്‍ പ്രതിയെ താമസിപ്പിക്കുന്ന മുറിയില്‍ ആ കുട്ടിയുടെ ചിത്രങ്ങള്‍ വയ്ക്കണം അത് കണ്ട് വേണം ഇനിയുള്ള കാലം അയാള്‍ ജീവിക്കാന്‍, അതിലും വലിയ ശിക്ഷ അയാള്‍ക്ക് കിട്ടാനില്ല എന്നാണ് അഭിലാഷ് പിള്ള ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

## Article Content

ആറു വയസുകാരി നക്ഷത്രയെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചുവെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജയിലില്‍ പ്രതിയെ താമസിപ്പിക്കുന്ന മുറിയില്‍ ആ കുട്ടിയുടെ ചിത്രങ്ങള്‍ വയ്ക്കണം അത് കണ്ട് വേണം ഇനിയുള്ള കാലം അയാള്‍ ജീവിക്കാന്‍, അതിലും വലിയ ശിക്ഷ അയാള്‍ക്ക് കിട്ടാനില്ല എന്നാണ് അഭിലാഷ് പിള്ള ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

***അഭിലാഷ് പിള്ളയുടെ കുറിപ്പ്: ***

പെണ്‍കുട്ടികള്‍ക്ക് എന്നും അച്ഛന്മാരോട് ഇഷ്ടം കൂടുതലാണ് അവരുടെ കണ്ണ് ഒന്ന് നിറഞ്ഞാല്‍ സഹിക്കാന്‍ പറ്റില്ല, ഉറപ്പിച്ചു പറയാന്‍ കാരണം എനിക്കും രണ്ട് പെണ്‍കുട്ടികളാണ്,

ഇന്ന് കേട്ട ഈ വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു അച്ഛന്‍ സര്‍പ്രൈസ് തരാം എന്ന് പറഞ്ഞപ്പോള്‍ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛന്‍ കൈയില്‍ വെച്ച് തരാന്‍ പോകുന്ന സമ്മാനം ആയിരുന്നു.

പിന്നില്‍ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവള്‍ക്കു ഒരിക്കലും ദേഷ്യം കാണില്ല കാരണം ആര് പറഞ്ഞാലും അവള്‍ വിശ്വസിക്കില്ല അച്ഛന്‍ അവളെ കൊന്നു എന്ന്… നക്ഷത്രയുടെ ആത്മാവിന് ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു.

Nb: ജയിലില്‍ അയാളെ താമസിപ്പിക്കുന്ന മുറിയില്‍ ആ കുട്ടിയുടെ ചിത്രങ്ങള്‍ വെയ്ക്കണം അത് കണ്ടു വേണം ഇനിയുള്ള കാലം അയാള്‍ ജീവിക്കാന്‍ അതിലും വലിയ ശിക്ഷ കിട്ടാനില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/121016/screenwriter-abhilash-pillai-said-that-the-news-of-nakshatras-father-killing-him-hurt-him-a-lot)