---
title: "ലാലേട്ടനെ പട്ടാളത്തിലെടുത്ത പോലെ എന്നെ പൊലീസില്‍ എടുക്കുമോ?"
english_title: "Indrajith says that there is a long list of police roles in the upcoming movies."
publisher: "moviemax.in"
canonical_url: "https://moviemax.in/news/12100/indrajith-says-that-there-is-a-long-list-of-police-roles-in-the-upcoming-movies"
published_at: "2021-11-22T11:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b2cebbdf22_INDRAJITH.jpg"
keywords: []
---

# ലാലേട്ടനെ പട്ടാളത്തിലെടുത്ത പോലെ എന്നെ പൊലീസില്‍ എടുക്കുമോ?

> **Lead Summary:** മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രജിത്ത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നായകന്‍ . താരവും താര കുടുംബവും ഏവര്‍ക്കും പ്രിയപ്പെട്ടതാണ് . നിരവധി ആരാധകരുള്ള താരം കൂടിയാണ് .

## Article Content

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രജിത്ത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നായകന്‍ . താരവും താര കുടുംബവും ഏവര്‍ക്കും പ്രിയപ്പെട്ടതാണ് . നിരവധി ആരാധകരുള്ള താരം കൂടിയാണ് .

റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളില്‍ പൊലീസ് വേഷങ്ങളുടെ നീണ്ട നിര തന്നെയാണ് ഇനി പുറത്തിറങ്ങാനുള്ളത് എന്ന് ഇന്ദ്രജിത്ത്. കൊവിഡ് കാലത്തിന് മുംബും  ഇപ്പോഴും അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും പൊലീസ് വേഷമാണെന്നാണ് താരം പറയുന്നത്.

കുറുപ്പ്, തീര്‍പ്പ്, അനുരാധ, മോഹന്‍ദാസ്, നൈറ്റ് ഡ്രൈവ്, പത്താം വളവ് എല്ലാത്തിലും പൊലീസ് തന്നെയെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്ത്‌ പറയുന്നത്.

'പട്ടാള സിനിമയില്‍ അഭിനയിച്ച്‌ ലാലേട്ടനെ പട്ടാളത്തിലെടുത്ത പോലെ എന്നെ പൊലീസില്‍ എടുക്കുമോയെന്ന് സംശയിക്കാവുന്നതാണ്' എന്നാണ് ഇന്ദ്രജിത്ത് നര്‍മ്മത്തോടെ ചോദിക്കുന്നത്.

യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെല്ലാം. പൊലീസ് കഥാപാത്രമാണെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും ഇന്ദ്രജിത്ത് പറയുന്നു.

മീശമാധവന്‍, വണ്‍വേ, അച്ഛനുറങ്ങാത്ത വീട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ചേകവര്‍, വേട്ട, മസാല റിപ്പബ്ലിക് തുടങ്ങി നിരവധി സിനിമകളില്‍ ഇന്ദ്രജിത്ത് പൊലീസ് വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12100/indrajith-says-that-there-is-a-long-list-of-police-roles-in-the-upcoming-movies)