---
title: "അക്കരപച്ച യുട്യൂബ് ട്രെന്‍റിംഗ് ലിസ്റ്റില്‍ "
english_title: " Neeraj Madhav wrote and performed the lyrics for the song titled Akkarappachcha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1210/neeraj-madhav-wrote-and-performed-the-lyrics-for-the-song-titled-akkarappachcha"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f5ca2e3826b8_neeraj.jpg"
keywords: []
---

# അക്കരപച്ച യുട്യൂബ് ട്രെന്‍റിംഗ് ലിസ്റ്റില്‍ 

> **Lead Summary:** കോവിഡ് കാലത്ത് ഏറ്റവും ശ്രെദ്ധ പിടിച്ചു പറ്റിയ ഒരു റാപ് മ്യൂസിക് വീഡിയോ ആണ്'പണിപാളി' മ്യൂസിക് വീഡിയോ . പുറത്തിറങ്ങി നിമിഷങ്ങള്‍ക്ക് അകം വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തത്. നടനും നര്‍ത്തകനുമായ നീരജ് മാധവ് ആണ് വീഡിയോ പുറത്തിറക്കിയത് .

## Article Content

കോവിഡ് കാലത്ത് ഏറ്റവും ശ്രെദ്ധ പിടിച്ചു പറ്റിയ ഒരു റാപ് മ്യൂസിക് വീഡിയോ ആണ്'പണിപാളി' മ്യൂസിക് വീഡിയോ . പുറത്തിറങ്ങി നിമിഷങ്ങള്‍ക്ക് അകം വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തത്. നടനും നര്‍ത്തകനുമായ നീരജ് മാധവ് ആണ് വീഡിയോ പുറത്തിറക്കിയത് .

രണ്ട് മാസം മുന്‍പ് പുറത്തെത്തിയ 'പണിപാളി' എന്ന മ്യൂസിക് വീഡിയോ യുട്യൂബില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ജൂണ്‍ 28ന് പുറത്തുവിട്ട വീഡിയോയ്ക്ക് ഇതിനകം രണ്ട് കോടിക്ക് മേല്‍ കാഴ്ചക്കാരാണ് കിട്ടിയത് . നീരജ് പുറത്തിറക്കിയ മറ്റൊരു മ്യൂസിക് വീഡിയോയും ഇപ്പോള്‍ യുട്യൂബില്‍ ശ്രദ്ധ നേടുകയാണ്.അക്കരപ്പച്ച എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികളെഴുതി പെര്‍ഫോം ചെയ്തിരിക്കുന്നത് നീരജ് മാധവ് തന്നെയാണ് .

യംഗ് എച്ച് ആണ് മ്യൂസിക് പ്രൊഡക്ഷന്‍ ആണ് വിഷ്വലൈസേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ഐഡന്‍റിറ്റി എക്സ്. അഡീഷണല്‍ സിജിഐ അനന്തു ആര്‍ വി. ആറ് ദിവസം മുന്‍പ് പുറത്തെത്തിയ വീഡിയോ യുട്യൂബില്‍ ഇതിനകം നേടിയത് 6.7 ലക്ഷത്തിനുമേല്‍ വ്യൂവേഴ്സ് ആണ് ലഭിച്ചത് . പുറത്തെത്തി ദിവസങ്ങള്‍ക്കു ശേഷവും യുട്യൂബ് ട്രെന്‍റിംഗ് ലിസ്റ്റില്‍ അക്കരപച്ച ഇടം പിടിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://moviemax.in/news/1210/neeraj-madhav-wrote-and-performed-the-lyrics-for-the-song-titled-akkarappachcha)