---
title: "കുഞ്ഞ് മഹാലക്ഷ്മിയെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍; ചിത്രം വൈറൽ "
english_title: "Now Mahalakshmi's new pictures are going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/120988/now-mahalakshmis-new-pictures-are-going-viral-on-social-media"
published_at: "2023-06-09T15:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482f383d6a87_mohanlal.jpg"
keywords: []
---

# കുഞ്ഞ് മഹാലക്ഷ്മിയെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍; ചിത്രം വൈറൽ 

> **Lead Summary:** മലയാള സിനിമയിലെ ഏറ്റവും ആരാധകരുള്ള താരപുത്രിയാണ് ദിലീപിന്റെയും കാവ്യാമാധവന്റെയും മകള്‍ മഹാലക്ഷ്മി. മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാല്‍ അത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.

## Article Content

മലയാള സിനിമയിലെ ഏറ്റവും ആരാധകരുള്ള താരപുത്രിയാണ് ദിലീപിന്റെയും കാവ്യാമാധവന്റെയും മകള്‍ മഹാലക്ഷ്മി. മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാല്‍ അത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്.

ദിലീപിനും കാവ്യക്കും മലയാളികള്‍ നല്‍കുന്ന സ്‌നേഹത്തിന്റെ ഇരട്ടിയാണ് മഹാലക്ഷ്മിക്ക് മലയാളികള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ മഹാലക്ഷ്മിയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

**

അത്തരത്തില്‍ ഇപ്പോഴിതാ മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹന്‍ലാലിന് ഒപ്പം നില്‍ക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂര് ആണ് ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പവുമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും സിനിമാലോകത്ത് തരംഗമായി കഴിഞ്ഞു.

[https://www.facebook.com/DileepOnlineCom/videos/7028417730538426/?ref=embed_video&t=9**](https://www.facebook.com/DileepOnlineCom/videos/7028417730538426/?ref=embed_video&t=9)

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ദിലീപും കാവ്യയും മകളുമായി എത്തിയത്. മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേസമയം മോഹന്‍ലാലിനോട് കുറുമ്പ് കാണിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതേ ചടങ്ങില്‍ നിന്നുള്ള വീഡിയോയായിരുന്നു അതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/120988/now-mahalakshmis-new-pictures-are-going-viral-on-social-media)