---
title: "പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് മനസിലാകില്ല; മോഹന്‍ലാലിനെക്കുറിച്ച് നടന്‍"
english_title: "Outsiders do not understand his difficulty; Badruddin"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120853/outsiders-do-not-understand-his-difficulty-badruddin"
published_at: "2023-06-09T08:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64829c439b3ec_mohanlal.jpg"
keywords: []
---

# പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് മനസിലാകില്ല; മോഹന്‍ലാലിനെക്കുറിച്ച് നടന്‍

> **Lead Summary:** മോഹന്‍ലാല്‍ തങ്ങളെ സന്ദര്‍ശിക്കുകയോ സഹായിക്കുകയോ ചെയ്യാറില്ലെന്ന് പലരും കുറ്റപ്പെടുത്താറുണ്ട്. പഴയ കാര്യങ്ങള്‍ മറന്ന്. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. വര്‍ഷങ്ങളോളം മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബദറുദ്ദീന്‍.

## Article Content

മോഹന്‍ലാല്‍ തങ്ങളെ സന്ദര്‍ശിക്കുകയോ സഹായിക്കുകയോ ചെയ്യാറില്ലെന്ന് പലരും കുറ്റപ്പെടുത്താറുണ്ട്. പഴയ കാര്യങ്ങള്‍ മറന്ന്. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. വര്‍ഷങ്ങളോളം മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബദറുദ്ദീന്‍.

‘ഞാന്‍ മോഹന്‍ലാലുമായി ഇടയ്‌ക്കൊക്കെ വാട്‌സ്ആപ്പില്‍ കമ്യൂണിക്കേറ്റ് ചെയ്യാറുണ്ട്. ലാല്‍ തിരക്കുള്ള ആളാണെന്ന് എനിക്ക് അറിയാം. പഴയ മോഹന്‍ലാല്‍ അല്ലല്ലോ ഇപ്പോള്‍. ഐക്കോണിക്ക് ഫിഗറായി മാറിയില്ലേ…

നാല്‍പ്പത്തിയഞ്ച് വര്‍ഷമായില്ലേ പുള്ളി പണി തുടങ്ങിയിട്ട്. ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്ഥാനമല്ലല്ലോ’, ബദറുദ്ദീന്‍ പറയുന്നു. അതുപോലെ തന്നെ നിരവധി ആളുകള്‍ ഇപ്പോള്‍ മോഹന്‍ലാലിനെ കുറ്റപ്പെടുത്താന്‍ മാത്രമായി നടക്കുകയാണെന്നും ബദറുദ്ദീന്‍ പറയുന്നു.

പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് മനസിലാകില്ല. ലാല്‍ കേരളത്തില്‍ ചിലവഴിക്കുന്ന സമയം പോലും കുറവാണ്. മാമുക്കോയ മരിച്ചിട്ട് പോലും അദ്ദേഹത്തിന് വരാന്‍ പറ്റിയില്ല.

തന്നെ കുറിച്ചുള്ള ഗോസിപ്പുകളെല്ലാം മോഹന്‍ലാല്‍ അറിയുന്നുണ്ട്. അതുപോലെ തന്നെ പരദൂഷണം, ഗോസിപ്പ് പോലുള്ളവ കേള്‍ക്കും എന്നല്ലാതെ ഒന്നും വിശ്വസിക്കില്ല. എത്ര വിശ്വസ്തനാണ് പറയുന്നതെങ്കിലും മോഹന്‍ലാല്‍ വിശ്വസിക്കില്ല. നേരിട്ട് കണ്ടാല്‍ ബോധ്യപ്പെടും അതാണ് ലാലിന്റെ സ്വഭാവം’, ബദറുദ്ദീന്‍ വിശദമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/120853/outsiders-do-not-understand-his-difficulty-badruddin)