---
title: "സ്റ്റേജിൽ നൃത്തം ചെയ്യുന്ന ഈ ഈ കൊച്ചു സൂപ്പർതാരത്തെ മനസ്സിലായോ?"
english_title: "Do you understand this little superstar dancing on stage?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120817/do-you-understand-this-little-superstar-dancing-on-stage"
published_at: "2023-06-08T22:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64820a4bb350e_thamanna_1.jpg"
keywords: []
---

# സ്റ്റേജിൽ നൃത്തം ചെയ്യുന്ന ഈ ഈ കൊച്ചു സൂപ്പർതാരത്തെ മനസ്സിലായോ?

> **Lead Summary:** **[ **സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ ഒരു നടിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് .

## Article Content

**[ **സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ ഒരു നടിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് .

ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാൾ ആണ് ഇവർ. ഇവർ അഭിനയിച്ച നിരവധി തമിഴ് തെലുങ്ക് സിനിമകൾ കേരളത്തിലും വലിയ തരംഗമായിരുന്നു. മലയാളി നടിമാർക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് മലയാളികൾ ഇവർക്കും നൽകിയിട്ടുള്ളത്.

തമന്ന എന്ന താരത്തെക്കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. താരമിപ്പോൾ മലയാളത്തിലും സജീവമാകാൻ ഒരുങ്ങുകയാണ്. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാന്ദ്ര എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. അരുൺ ഗോപി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അതേസമയം രചന കാന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് സിനിമ ജയിലറിൽ ആണ് താരം തമിഴിൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും നടിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/120817/do-you-understand-this-little-superstar-dancing-on-stage)