---
title: "പിഷാരടിയെ പേടിച്ച് ഞാന്‍ ഇപ്പോള്‍ ഡ്രസ് എടുക്കാറില്ല; വെളിപ്പെടുത്തി  ടിനി ടോം"
english_title: "Actor Tiny Tom on why he hired a costume designer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120805/actor-tiny-tom-on-why-he-hired-a-costume-designer"
published_at: "2023-06-08T21:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64820209e4ff1_tinitom.jpg"
keywords: []
---

# പിഷാരടിയെ പേടിച്ച് ഞാന്‍ ഇപ്പോള്‍ ഡ്രസ് എടുക്കാറില്ല; വെളിപ്പെടുത്തി  ടിനി ടോം

> **Lead Summary:** താന്‍ കോസ്റ്റിയൂം ഡിസൈനറെ വെച്ചതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് നടന്‍ ടിനി ടോം. നടന്‍ രമേശ് പിഷാരടി കാരണമാണ് താന്‍ ഡിസൈനറെ വെച്ചത് എന്നാണ് ടിനി ടോം തുറന്നു പറഞ്ഞിരിക്കുന്നത്. താന്‍ ഏത് വസ്ത്രം ധരിച്ചാലും അത് പിഷാരടി ഇട്ടിട്ടുണ്ടാകും എന്നാണ് ടിനി ടോം പറയുന്നത്.

## Article Content

താന്‍ കോസ്റ്റിയൂം ഡിസൈനറെ വെച്ചതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് നടന്‍ ടിനി ടോം. നടന്‍ രമേശ് പിഷാരടി കാരണമാണ് താന്‍ ഡിസൈനറെ വെച്ചത് എന്നാണ് ടിനി ടോം തുറന്നു പറഞ്ഞിരിക്കുന്നത്. താന്‍ ഏത് വസ്ത്രം ധരിച്ചാലും അത് പിഷാരടി ഇട്ടിട്ടുണ്ടാകും എന്നാണ് ടിനി ടോം പറയുന്നത്.

”ഞാന്‍ എറണാകുളത്ത് എവിടെ ഷര്‍ട്ട് എടുക്കാന്‍ പോയലും ഇപ്പോ പിഷാരടി എടുത്തോണ്ട് പോയി എന്നു പറയും. അതുകൊണ്ട് ഞാന്‍ അത് നിര്‍ത്തി. ഇപ്പോള്‍ ഞാനൊരു ഡിസൈനറെ വെച്ചു. കാരണം ഞാന്‍ ഏത് സെലക്ട് ചെയ്താലും അത് ഇവന്‍ എടുത്തിട്ടുണ്ടാകും. ഞാന്‍ കാതുകുത്തിയപ്പോ അതുപോലെ തന്നെ കാതുകുത്തി.”

”പല കാര്യങ്ങളിലും എന്നെ ഫോളോ ചെയ്യുന്നുണ്ടോ എന്നൊരു സംശയമുണ്ട്. പക്ഷെ ഇതൊക്കെ അറിയാതെ സംഭവിക്കുന്നതാണ്. ഞാന്‍ ഒരു ദിവസം കാലത്ത് ഒരു ഷര്‍ട്ട് ഇട്ടോണ്ട് വന്നപ്പോള്‍ ഇവനും അത് ഇട്ടോണ്ട് വന്നിട്ടുണ്ട്. അങ്ങനെ ഫോട്ടോ എടുത്തു.”

”ഈ എടുക്കലോട് കൂടി ഞാന്‍ നിര്‍ത്തി. ഇപ്പോള്‍ പോകാത്ത രാജ്യങ്ങളില്ല. എന്നാല്‍ അവിടെ പോയി എടുക്കാനും എനിക്ക് പേടിയാണ്. അവിടെയും ഇവന്‍ പോയി എടുത്തിട്ടുണ്ട്. അതുകൊണ്ട് കോസ്റ്റിയൂം ഡിസൈനറെ വച്ചു” എന്നാണ് ടിനി ടോം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/120805/actor-tiny-tom-on-why-he-hired-a-costume-designer)