---
title: "മമ്മൂക്ക അന്ന് വഴക്ക് പറഞ്ഞ ലൈറ്റ് ഓപ്പറേറ്റര്‍ ഇന്ന് ആരാണെന്നറിയുമോ...? വെളിപ്പെടുത്തലുമായി സലിം കുമാര്‍"
english_title: "Do you know who is the light operator who was arguing with Mammootty then ...? Salim Kumar with revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12079/do-you-know-who-is-the-light-operator-who-was-arguing-with-mammootty-then-salim-kumar-with-revelation"
published_at: "2021-11-22T09:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b19f5087bc_saleem kumar.jpg"
keywords: []
---

# മമ്മൂക്ക അന്ന് വഴക്ക് പറഞ്ഞ ലൈറ്റ് ഓപ്പറേറ്റര്‍ ഇന്ന് ആരാണെന്നറിയുമോ...? വെളിപ്പെടുത്തലുമായി സലിം കുമാര്‍

> **Lead Summary:** **വ**ര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മുട്ടി നയിച്ച ഒരു അമേരിക്കന്‍ സ്റ്റേജ് ഷോയില്‍ പങ്കുടുത്തപ്പോഴുള്ള അനുഭവം പങ്കുവെച്ച്‌ നടന്‍ സലിം കുമാര്‍.

## Article Content

**വ**ര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മുട്ടി നയിച്ച ഒരു അമേരിക്കന്‍ സ്റ്റേജ് ഷോയില്‍ പങ്കുടുത്തപ്പോഴുള്ള അനുഭവം പങ്കുവെച്ച്‌ നടന്‍ സലിം കുമാര്‍.

അന്ന് കുഞ്ചന്‍, വിനീത്, ഗായകന്‍ വേണുഗോപാല്‍, സുകുമാരി, ശ്രീജയ, ദിവ്യ ഉണ്ണി, പ്രീത തുടങ്ങിയവര്‍ പങ്കെടുത്ത ഷോയില്‍ ലൈറ്റ് ഓപ്പറേറ്റര്‍ ആയി എത്തിയത് അന്ന് അമേരിക്കയില്‍ പഠിക്കാന്‍ എത്തിയ ഒരു പയ്യനായിരുന്നു. ആ സമയത്ത് ടീം അംഗങ്ങളുടെ എണ്ണം കുറവായിരുന്നത് കൊണ്ടാണ് ആ പയ്യനെ അതേല്‍പ്പിച്ചത്.

'എന്നാല്‍ പയ്യന്‍ ആയിരുന്നെങ്കിലും പ്രകാശ വിതാനത്തിന്റെ കാര്യത്തില്‍ അഗ്രഗണ്യനായിരുന്നു. എന്നിരുന്നാലും ഇടയ്ക്ക് തന്റെ കൈയ്യബദ്ധം കൊണ്ട് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് മമ്മൂക്ക വഴക്ക് പറയുമ്പോള്‍ പയ്യന്റെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. അത് കാണുമ്പോള്‍ താന്‍ അവനെ സമാധാനിപ്പിക്കാന്‍ എന്നോണം പറയാറുണ്ട്, മോന്‍ വിഷമിക്കേണ്ട. തെറ്റുകള്‍ വരുമ്പോള്‍ സീനിയേര്‍സ് നമ്മളെ ചീത്ത പറയും.'

'അത് നമ്മള്‍ നന്നാവാന്‍ വേണ്ടിയാണെന്ന്. മാത്രമല്ല അവന്‍ വലുതാകുമ്പോള്‍ പേര് കേട്ട ഒരു ലൈറ്റ് ഓപ്പറേറ്റര്‍ ആവും എന്നതില്‍ എനിക്ക് യാതൊരു സംശയവും അന്നുണ്ടായിരുന്നില്ല. എന്നാല്‍ തന്റെ സംശയങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അന്നത്തെ ആ നാണംകുണുങ്ങിയായ, ചാലു എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്ററാണ് പില്‍ക്കാലത്ത് ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം വെന്നിക്കൊടി പാറിച്ച ദുല്‍ഖര്‍ സല്‍മാന്‍ എന്നത് ദൈവനിശ്ചയം മാത്രം,'എന്ന് ഒരു പ്രമുഖ മാധ്യമത്തില്‍ എഴുതുന്ന പ്രതിവാര പംക്തിയില്‍ സലിംകുമാര്‍ എഴുതി.

### Related Links & Sources
- [Original Story Source](https://moviemax.in/news/12079/do-you-know-who-is-the-light-operator-who-was-arguing-with-mammootty-then-salim-kumar-with-revelation)