സെക്സിനെ കുറിച്ച് അറിഞ്ഞത് വിവാഹത്തിന് മുമ്പ് പള്ളിയിൽ നിന്നും കിട്ടിയ കോഴ്സിലൂടെ; മഞ്ജു പത്രോസ്

സെക്സിനെ കുറിച്ച് അറിഞ്ഞത് വിവാഹത്തിന് മുമ്പ് പള്ളിയിൽ നിന്നും കിട്ടിയ കോഴ്സിലൂടെ; മഞ്ജു പത്രോസ്
2023-06-08T16:10:00 | By Susmitha Surendran

റിയാലിറ്റി ഷോകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്.  സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്നെ മഞ്ജുവിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് അറിയാം. അടുത്തിടെയാണ് സ്വന്തമായി ഒരു വീടെന്ന സ്വപ്നം താരം സാക്ഷാത്കരിച്ചത്.

സുഹൃത്ത് സിമിക്കൊപ്പം ചേർന്ന് ബ്ലാക്കീസ് എന്നൊരു യുട്യൂബ് ചാനലും മഞ്ജു പത്രോസിനുണ്ട്. മഞ്ജുവും മകനും സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും ഭർത്താവ് സുനിച്ചൻ ആക്ടീവല്ല. ഭർത്താവിനെ കുറിച്ചുള്ള ഒരു വിവരങ്ങളും മഞ്ജു പങ്കുവെക്കാറുമില്ല. 


അതുകൊണ്ട് തന്നെ മഞ്ജു ഭർ‌ത്താവിനെ ഒഴിവാക്കിയോയെന്ന് ചോദിച്ചുള്ള കമന്റുകളും താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ സ്ഥിരമാണ്. ഇപ്പോഴിത ബിഹൈൻവുഡ്സ് ഇങ്കിന് നൽകിയ അഭിമുഖത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ സത്യാവസ്ഥകളും ബ്ലാക്കീസ് എന്ന യുട്യൂബ് ചാനൽ ആരംഭിക്കാനുള്ള കാരണവും നടി വെളിപ്പെടുത്തി. 

കുട്ടിക്കാലത്തുണ്ടായിരുന്ന ചില തെറ്റിദ്ധാരണകൾ മാറിയത് വിവാഹത്തിന് മുമ്പ് ലഭിച്ച കോഴ്സിലൂടെയാണെന്നും മഞ്ജു അഭിമുഖത്തിൽ പറയുന്നു. 'സുനിച്ചൻ ഇപ്പോൾ ഷാർജയിലാണ്. മ്യൂസിക് പ്രോഗ്രാമുകളുമായി പോകുന്നു. ഡിവോഴ്സായിട്ടില്ല. പക്ഷെ എല്ലാ കുടുംബത്തിലും ഉള്ളപോലെ ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങളുടെ ഇടയിലുമുണ്ടെന്ന് മാത്രം.' 'ഭരണഘടന കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യമാണ് രണ്ട് വ്യക്തികൾ പരസ്പരം ചേരുന്നില്ലെങ്കിൽ വേർപിരിയാമെന്നത്.

ഇനി ഒരു വിവാഹത്തിന് താൽപര്യമില്ലെങ്കിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടിൽ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് പുറത്ത് നല്ല സുഹൃത്തുക്കളായി ജീവിക്കാൻ സാധിക്കുന്നത്. കുട്ടികൾക്ക് എത്ര നല്ലതാണ്.' 'മഞ്ജുവും സുനിച്ചനും വേർപിരിഞ്ഞാൽ നിങ്ങൾക്ക് എന്താണ്...?, അപ്പോൾ ചിലർ പറയും... ഒരു ഫാമിലി ഷോയിലൂടെ കണ്ടിട്ട് ഇഷ്ടപ്പെട്ടുവെന്ന്. ആ ഷോ തീർന്നില്ലേ?. പിന്നെ ഞങ്ങൾ എവിടെയും പെറ്റിഷൻ ഫയൽ ചെയ്തിട്ടില്ല. ഞങ്ങളുടെ വിവാഹ ബന്ധം എങ്ങനെ പോകുന്നുവെന്നോ, ഞങ്ങളുടെ ബെഡ് റൂമിൽ എന്താണ് നടക്കുന്നതെന്നോ നിങ്ങൾക്ക് അറിയേണ്ട കാര്യം എന്താണെന്നും', മഞ്ജു ചോദിക്കുന്നു. 

പുതിയ വീടിന്റെ പാല് കാച്ചൽ വീഡിയോ യുട്യൂബിൽ പങ്കുവെച്ചപ്പോഴും ഏറ്റവും കൂടുതൽ വന്ന കമന്റുകൾ സുനിച്ചനെ കുറിച്ചായിരുന്നു. കമന്റുകൾ അതിരുകൾ ലംഘിക്കുമ്പോൾ മറുപടികൾ കുറിക്കുകൊള്ളുന്നത് പോലെ നൽകാനും മഞ്ജുവിന് സാധിക്കാറുണ്ട്. സെക്സിനെ കുറിച്ച് അറിഞ്ഞത് പള്ളിയിൽ നിന്നും കിട്ടിയ കോഴ്സിലൂടെയാണെന്നും മഞ്ജു പറയുന്നു. 

'സെക്സിനെ കുറിച്ച് അറിഞ്ഞത് വിവാഹത്തിന് മുമ്പ് പള്ളിയിൽ നിന്നും കിട്ടിയ കോഴ്സിലൂടെയാണ്. അത്രപോലും വിവരം ഉണ്ടായിരുന്നില്ല അന്ന്. സെക്സ് എജ്യുക്കേഷൻ ആവശ്യം വരുന്നത് അവിടെയൊക്കെയാണ്. എന്റെ ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. നാൽപ്പത് കഴിഞ്ഞ് പോകണ്ട എന്നാണ് എനിക്ക് പറയാൻ ഉള്ളത്', മഞ്ജു വിവരിച്ചു. വെറുതെ അല്ല ഭാര്യയിലെ മഞ്ജുവിൽ നിന്നും സിനിമാ താരം മഞ്ജുവിലേക്ക് വളർന്നപ്പോൾ എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്ത നേടി താരം. 

Content Highlight: I learned about sex through a course from church before marriage.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup