logo

ഓര്‍ഹാന് പിറന്നാള്‍ ആശംസിച്ച് സൗബിന്‍

Published at May 11, 2021 03:58 PM ഓര്‍ഹാന് പിറന്നാള്‍ ആശംസിച്ച് സൗബിന്‍

നടനും സംവിധായകനുമായ സൗബിൻ സാഹിറിന്റെ മകൻ ഒർഹാന്റെ ജന്മദിനമാണ്  ആശംസകള്‍ അറിയിച്ചിരിക്കുകയാണ് താരം. മകന്റെ ജന്മദിനാഘോഷത്തിൽനിന്നുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ സൗബിൻ പങ്കു വച്ചിട്ടുണ്ട്.“വർഷങ്ങൾ കടന്നു പോകുമ്പോൾ, നീ പല തരത്തിൽ മാറുന്നു. എന്നാൽ ഈ ദിവസങ്ങളിലെല്ലാം ഒരു കാര്യം സത്യമായി തുടരുന്നു: നീ എല്ലായ്പ്പോഴും എന്റെ ഹൃദയമുള്ള കൊച്ചുകുട്ടിയായിരിക്കും. തുടക്കം മുതൽ തന്നെ നീ ചെയ്തതുപോലെ. സ്നേഹവും ചിരിയും ഒരുപാട് നന്മകളും നിറഞ്ഞ ഒരു ജീവിതകാലം നിങ്ങൾക്ക് നേരുന്നു. ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ഓർഹാൻ. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു,” സൗബിൻ കുറിച്ചു.


സിനിമാതിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുള്ള സൗബിൻ, മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ച അന്നു തന്നെ താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചിരുന്നു. മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.2017 ഡിസംബറിലായിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയയെ സൗബിൻ വിവാഹം കഴിക്കുന്നത്. ജാമിയയുടെ ആദ്യ വിവാഹത്തിലെ മകളെ കൂടാതെ സൗബിനും ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് കൂടെയുണ്ട്. മേയ് 10നാണ് താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചത്. ഒർഹാൻ സൗബിൻ എന്നാണ് മകന് സൗബിനും ജാമിയയും പേരു നൽകിയിരിക്കുന്നത്.



Saubin wishes Orhan a happy birthday

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories