---
title: "ബിനു അടിമാലിയുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്"
english_title: "There were no serious injuries to Binu Adimali, according to reports."
publisher: "moviemax.in"
canonical_url: "https://moviemax.in/news/120531/there-were-no-serious-injuries-to-binu-adimali-according-to-reports"
published_at: "2023-06-07T21:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480ad820c90e_binu.jpg"
keywords: []
---

# ബിനു അടിമാലിയുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ബിനു അടിമാലി. സ്റ്റേജ് പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ഇദ്ദേഹത്തിന് ഒരു കാറപകടം സംഭവിച്ചിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ബിനു അടിമാലി. സ്റ്റേജ് പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ഇദ്ദേഹത്തിന് ഒരു കാറപകടം സംഭവിച്ചിരുന്നു.

ഒപ്പം ഉണ്ടായിരുന്ന കൊല്ലം സുധി നമ്മളെ വിട്ടു പിരിയുകയും. മിമിക്രി താരം മഹേഷ്, സ്റ്റേജ് ആർട്ടിസ്റ്റ് ഉല്ലാസ് എന്നിവർ ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്.

ഗുരുതരമായ പരിക്കുകൾ ഇല്ല ബിനു അടിമാലിക്ക് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇദ്ദേഹം ഇപ്പോൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി വിശദീകരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അനൂപ് ജോൺ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സ്റ്റാർ മാജിക് സംവിധായകൻ കൂടിയാണ് ഇദ്ദേഹം.

> “ബിനു ചേട്ടനെ ഞാൻ കണ്ടിരുന്നു. മുഖത്ത് പൊട്ടൽ ഉണ്ടായതിനെ തുടർന്ന് ഒരു മൈനർ സർജറി ചെയ്തു. ബിനു ഇപ്പോൾ ആരോഗ്യവാനാണ്. ക്രിട്ടിക്കൽ സ്റ്റേജ് എല്ലാം അദ്ദേഹം മറികടന്നു. ഒരുപാട് ആളുകൾ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ചോദിച്ചുകൊണ്ട് എത്തിയിരുന്നു. ബിനു തന്നെയാണ് ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടത്” – വീഡിയോയിൽ അനൂപ് പറയുന്നത് ഇങ്ങനെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/120531/there-were-no-serious-injuries-to-binu-adimali-according-to-reports)