---
title: "ഞാൻ അവനു വേണ്ടി ആഗ്രഹിക്കേണ്ട കാര്യമില്ല,പ്രണവിനെക്കുറിച്ച്  മോഹൻലാൽ "
english_title: "Now, the words of father Mohanlal about his son years ago are getting similar attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12043/now-the-words-of-father-mohanlal-about-his-son-years-ago-are-getting-similar-attention"
published_at: "2021-11-21T21:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a7410787a8_.jpg"
keywords: []
---

# ഞാൻ അവനു വേണ്ടി ആഗ്രഹിക്കേണ്ട കാര്യമില്ല,പ്രണവിനെക്കുറിച്ച്  മോഹൻലാൽ 

> **Lead Summary:** ഒന്നാമൻ സിനിമ മുതൽ ഇപ്പോൾ ഹൃദയം വരെ, മലയാളികളുടെ മനസിലേക്ക് കൂടുതൽ കൂടുതൽ അടുത്ത് കൊണ്ടിരിക്കുകയാണ് പ്രണവ് മോഹൻലാൽ. അഭിനയത്തിന് പുറമെ അദ്ദേഹത്തിന്റെ സാധാരണ ജീവിത ശൈലി, യാത്രകൾ ഇതെല്ലം ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്.

## Article Content

ഒന്നാമൻ സിനിമ മുതൽ ഇപ്പോൾ ഹൃദയം വരെ, മലയാളികളുടെ മനസിലേക്ക് കൂടുതൽ കൂടുതൽ അടുത്ത് കൊണ്ടിരിക്കുകയാണ് പ്രണവ് മോഹൻലാൽ. അഭിനയത്തിന് പുറമെ അദ്ദേഹത്തിന്റെ സാധാരണ ജീവിത ശൈലി, യാത്രകൾ ഇതെല്ലം ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോൾ അതുപോലെ ശ്രദ്ധ നേടുന്നത് മകനെക്കുറിച്ചു വർഷങ്ങൾക്ക് മുൻപ് അച്ഛൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ്. പ്രണവ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ 'തന്മാത്ര' സിനിമയുടെ ഭാഗമായി മോഹൻലാൽ കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് താരം മകനെക്കുറിച്ചു പറഞ്ഞത്.

> മകനെക്കുറിച്ചുള്ള സ്വപ്നങ്ങളെപ്പറ്റി അവതാരകൻ ചോദിക്കവേയാണ് അവൻ അവന്റെ ആഗ്രഹം പോലെ ജീവിക്കട്ടെ എന്ന് മോഹൻലാൽ പറഞ്ഞത്. "മകൻ എന്താകണം എന്ന് ഞാൻ ഇപ്പോൾ ആഗ്രഹിച്ചിട്ട് എന്താണ് കാര്യം. ഞാൻ ഒന്ന് ആഗ്രഹിച്ചിട്ട് അയാൾ അത് ആയില്ല എങ്കിൽ എന്റെ ആഗ്രഹത്തിൽ കാര്യമില്ലലോ.

> പഠിത്തമൊക്കെ കഴിഞ്ഞിട്ട് അയാൾ തീരുമാനിക്കട്ടെ. എന്റെ മകൻ ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുകയാണ്, ചിലപ്പോൾ 12 ഒക്കെ കഴിയുമ്പോ എന്താണ് വേണ്ടതെന്നു എന്നോട് വന്നു പറയുമായിരിക്കും," മോഹൻലാൽ പറയുന്നു.

അതുപോലെ, തന്റെ അച്ഛൻ ഒരിക്കലും തന്നോട് എന്താകണം എന്ന് പറഞ്ഞിട്ടില്ല, സ്വന്തമായി തിരഞ്ഞെടുക്കണം എന്നാണ് പറഞ്ഞതെന്നും ലാൽ ഈ അഭിമുഖത്തിൽ പറയുന്നു.

> "ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോൾ അച്ഛൻ പറഞ്ഞു, ഡിഗ്രി ആദ്യം പൂർത്തിയാക്കുക എന്നിട്ട് സ്വന്തം വഴി തിരഞ്ഞെടുക്കുക എന്നാണ് എന്റെ അച്ഛൻ പറഞ്ഞത്, ചിലപ്പോ അത് തന്നെയായിരിക്കും ഞാനും എന്റെ മകനോട് പറയുക," എന്നും താരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/12043/now-the-words-of-father-mohanlal-about-his-son-years-ago-are-getting-similar-attention)