---
title: "തന്റെ വിവാഹവുമായി ബന്ധപ്പെട്ട ആളുകളുടെ പ്രതികരണം തന്നെ ഞെട്ടിച്ചു; ആശിഷ് വിദ്യാര്‍ഥി"
english_title: "Actor Ashish Vidyarthi says that he was shocked by the reaction of people related to his marriage."
publisher: "moviemax.in"
canonical_url: "https://moviemax.in/news/120407/actor-ashish-vidyarthi-says-that-he-was-shocked-by-the-reaction-of-people-related-to-his-marriage"
published_at: "2023-06-07T13:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64803ef406293_ayishvidhyarthi.jpg"
keywords: []
---

# തന്റെ വിവാഹവുമായി ബന്ധപ്പെട്ട ആളുകളുടെ പ്രതികരണം തന്നെ ഞെട്ടിച്ചു; ആശിഷ് വിദ്യാര്‍ഥി

> **Lead Summary:** തന്റെ വിവാഹവുമായി ബന്ധപ്പെട്ട ആളുകളുടെ പ്രതികരണം തന്നെ ഞെട്ടിച്ചെന്ന് നടന്‍ ആശിഷ് വിദ്യാര്‍ഥി. മെയ് 25ന് ആയിരുന്നു ആശിഷ് വിദ്യാര്‍ഥി രണ്ടാമതും വിവാഹിതനായത്. അസം സ്വദേശിനിയും ഫാഷന്‍ സംരംഭകയുമായ രൂപാലി ബറുവയെയാണ് ആശിഷ് വിവാഹം ചെയ്തത്.

## Article Content

തന്റെ വിവാഹവുമായി ബന്ധപ്പെട്ട ആളുകളുടെ പ്രതികരണം തന്നെ ഞെട്ടിച്ചെന്ന് നടന്‍ ആശിഷ് വിദ്യാര്‍ഥി. മെയ് 25ന് ആയിരുന്നു ആശിഷ് വിദ്യാര്‍ഥി രണ്ടാമതും വിവാഹിതനായത്. അസം സ്വദേശിനിയും ഫാഷന്‍ സംരംഭകയുമായ രൂപാലി ബറുവയെയാണ് ആശിഷ് വിവാഹം ചെയ്തത്.

തനിക്കെതിരെ അത്യധികം മോശമായ വാക്കുകളാണ് ആളുകള്‍ ഉപയോഗിച്ചത്, തനിക്കെിരെയുള്ള ട്രോളുകള്‍ കണ്ട് ഞെട്ടി എന്നാണ് ആശിഷ് വിദ്യാര്‍ഥി പറയുന്നത്. ”രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മള്‍ ഓരോരുത്തര്‍ക്കും പ്രായമാകുന്നുണ്ട്.”

”നിങ്ങള്‍ക്ക് പ്രായമായതിനാല്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യരുതെന്ന് നമ്മള്‍ സ്വയം പറയുന്നു. അപ്പോള്‍, അതിനര്‍ത്ഥം നിങ്ങള്‍ അസന്തുഷ്ടനായി മരിക്കണമെന്നാണോ? ആര്‍ക്കെങ്കിലും ഒരു കൂട്ട് വേണമെങ്കില്‍ എന്തുകൊണ്ട് പാടില്ല?” എന്നാണ് ആശിഷ് വിദ്യാര്‍ഥി ഇന്ത്യാടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തനിക്ക് 60 വയസ് അല്ല 57 വയസ് ആണെന്നും ആശിഷ് ഒരു വീഡിയോയില്‍ വിശദീകരിച്ചിരുന്നു. ഞാന്‍ രൂപാലി ബറുവയെ കണ്ടു. ഒരു വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ചാറ്റിംഗ് തുടങ്ങി. വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു. അവള്‍ക്ക് 50 വയസുണ്ട്, എനിക്ക് 57, അല്ലാതെ 60 അല്ല എന്നായിരുന്നു ആശിഷ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/120407/actor-ashish-vidyarthi-says-that-he-was-shocked-by-the-reaction-of-people-related-to-his-marriage)