---
title: "സോഷ്യല്‍ മീഡിയയില്‍ തരംഗമായി കനിഹ "
english_title: " With the concessions, most of them started traveling following the instructions of the Ministry of Health and keeping the social distance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1204/with-the-concessions-most-of-them-started-traveling-following-the-instructions-of-the-ministry-of-health-and-keeping-the-social-distance"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f5b36219c7f0_kaniha2.jpg"
keywords: []
---

# സോഷ്യല്‍ മീഡിയയില്‍ തരംഗമായി കനിഹ 

> **Lead Summary:** മലയാളികളുടെ പ്രിയപെട്ട നടിയാണ് കനിഹ. തമിഴ്നാട്ടുകാരിയായ കനിഹ മലയാള സിനിമകളിലൂടെയാണ് ഏറെ പ്രിയപ്പെട്ട നായികയായി മാറിയത് . മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം നായികയായി അഭിനയിച്ചു .

## Article Content

മലയാളികളുടെ പ്രിയപെട്ട നടിയാണ് കനിഹ. തമിഴ്നാട്ടുകാരിയായ കനിഹ മലയാള സിനിമകളിലൂടെയാണ് ഏറെ പ്രിയപ്പെട്ട നായികയായി മാറിയത് . മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം നായികയായി അഭിനയിച്ചു .

പ്രേഷകര്‍ ഇരുകൈയ്യും നീട്ടിയാണ് കനിഹയെ സ്വീകരിച്ചത്.സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് കനിഹ.കൊറോണയും ലോക്ഡൗണുമൊക്കെ ആയതിനാൽ മിക്ക താരങ്ങളും പുറത്തേക്കൊന്നും യാത്ര പോകാതെ വീടിനുള്ളിൽ സുരക്ഷിതരായി കഴിയുകയായിരുന്നു.

ഇളവുകൾ വന്നതോടെ മിക്കവരും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും യാത്രകൾ നടത്താനും തുടങ്ങി.

കൊറോണക്കാലത്ത് യാത്രപോകാനാവാത്ത മിക്കവരും പോയ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു യാത്രാക്കാലങ്ങൾ ഒാ‍ർത്തെടുത്തിരുന്നു. കൊറോണക്കാലം പഴയയാത്രകളുടെ ഒാർമപ്പെടുത്തലുകൂടിയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1204/with-the-concessions-most-of-them-started-traveling-following-the-instructions-of-the-ministry-of-health-and-keeping-the-social-distance)