---
title: "പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല, ആർഷോയ്ക്ക് എതിരെയുള്ള വിവാദത്തിൽ  ജോയ് മാത്യു"
english_title: "It is not wrong to pass without writing the exam, Joy Mathew in the controversy against Arshaw"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120395/it-is-not-wrong-to-pass-without-writing-the-exam-joy-mathew-in-the-controversy-against-arshaw"
published_at: "2023-06-07T13:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64803623e0f7c_arsho.jpg"
keywords: []
---

# പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല, ആർഷോയ്ക്ക് എതിരെയുള്ള വിവാദത്തിൽ  ജോയ് മാത്യു

> **Lead Summary:** മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി എം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് പുറത്ത് വന്നത് വലിയ വിവാദം ആയിരുന്നു.

## Article Content

മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി എം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് പുറത്ത് വന്നത് വലിയ വിവാദം ആയിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചു എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് പരീക്ഷ,അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല. അതൊരുതരം ഒളിപ്പോരാണ് എന്ന് പരിഹസിച്ചു ജോയ് മാത്യു പറഞ്ഞു.

***സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. പോസ്റ്റിന്റെ പൂർണ്ണ രൂപം-***

ഇതൊക്കെ ഒരു തെറ്റാണോ ?കോപ്പിയടി ഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്. വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ.

വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക തന്നെയാണ്. അല്ലെങ്കിൽ തന്നെ ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ? നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്.

അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല.അതൊരുതരം ഒളിപ്പോരാണ്. കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസ്സാകുന്ന എല്ലാ വിഡ്ഢികൾക്കും നല്ല നമസ്കാരം. മാറ്റമില്ലാത്തതായി ഒന്നുമാത്രം എല്ലാം സഹിക്കുന്ന മലയാളികൾ എന്ന ഹതഭാഗ്യജന്മങ്ങൾ

ഇൻക്വിലാബ് സിന്ദാബാ….ബാ….

### Related Links & Sources
- [Original Story Source](https://moviemax.in/news/120395/it-is-not-wrong-to-pass-without-writing-the-exam-joy-mathew-in-the-controversy-against-arshaw)