പായസത്തിന് രുചി പോരാ, സദ്യക്കിടെ വിളമ്പിയത് ഇഷ്ടപ്പെട്ടില്ല; വധുവിന്‍റ വരന്‍റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്

പായസത്തിന് രുചി പോരാ, സദ്യക്കിടെ വിളമ്പിയത് ഇഷ്ടപ്പെട്ടില്ല; വധുവിന്‍റ  വരന്‍റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്
2023-06-07T11:44:00 | By Susmitha Surendran

ദിവസവും വളരെ വ്യത്യസ്തമായ വീഡിയോകളാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടുന്നത് . ഇപ്പോഴിതാ ഒരു കൂട്ടത്തലിന്റെ വീഡിയോ ആണ് വൈറലാകുന്നത് .

വിവാഹ നിശ്ചയ ചടങ്ങിനിടെ പായസത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വധുവിന്‍റെയും വരന്‍റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല് ഉണ്ടാക്കുകയാണ്. തമിഴ്നാട് മയിലാടുതുറൈ ജില്ലയിലെ സിർകാളിയിലാണ് സംഭവം.

കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സിർകാളിയിലെ ഒരു കല്യാണമണ്ഡപത്തിൽവെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. അതിന് ശേഷം സദ്യ കഴിക്കവേയാണ് സംഭവങ്ങളുടെ തുടക്കം.

സദ്യ കഴിച്ച് തീരും മുമ്പ് പായസം വിളമ്പിയത് വരന്‍റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല. ചിലർ ഇത് ചോദിക്കുകയും ചെയ്തു. പിന്നാലെ, പായസത്തിന് രുചി പോരെന്ന് പറഞ്ഞ് വധുവിന്‍റെ വീട്ടുകാരുമായി തർക്കമുണ്ടായി. ഇതിനിടെ, വരന്‍റെ വീട്ടുകാരിലൊരാൾ പായസം നിലത്ത് തട്ടിയിട്ടതോടെ തർക്കം കയ്യാങ്കളിയിലേക്ക് നീണ്ടു.

https://twitter.com/i/status/1665566066750226432

പിന്നീട് വിവാഹമണ്ഡപത്തിൽ നടന്നത് ഇരുവീട്ടുകാരും തമ്മിലുള്ള കൂട്ടത്തല്ലാണ്. ഭക്ഷണവും മണ്ഡപത്തിലെ കസേരകളും മേശകളും വലിച്ചെറിഞ്ഞുള്ള തമ്മിലടി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കുകയായിരുന്നു.

പൊലീസ് മുൻകൈയെടുത്ത് ഇരുവിഭാഗത്തെയും ചടങ്ങുകൾ പൂർത്തിയാക്കി തിരികെ പോകാൻ അനുവദിച്ചു. ആർക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ല.

Content Highlight: Now a controversy over a stew is going viral on social media

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup