---
title: "“നിന്റെ നിറത്തിലുള്ള കുഞ്ഞ് നിനക്കുണ്ടാകാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്ക് ” ; യുവതിയുടെ കുറിപ്പ് വൈറലാവുന്നു "
english_title: ""Pray to God that you do not have a baby of your color"; The young woman's post goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12030/pray-to-god-that-you-do-not-have-a-baby-of-your-color-the-young-womans-post-goes-viral"
published_at: "2021-11-21T20:35:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a60ba91666_ .jpg"
keywords: []
---

# “നിന്റെ നിറത്തിലുള്ള കുഞ്ഞ് നിനക്കുണ്ടാകാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്ക് ” ; യുവതിയുടെ കുറിപ്പ് വൈറലാവുന്നു 

> **Lead Summary:** വെളുപ്പുള്ള സ്ത്രീകളാണ് അതി സുന്ദരികൾ എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ സമൂഹത്തിൽ ഇന്നുമുണ്ട് .. എത്രയൊക്കെ പുരോഗമന ചിന്താഗതികൾ ഉണ്ടെങ്കിലും നിറം കറുപ്പ് ആണേൽ എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തുന്ന സംഭവം ഇന്നും നിലനിൽക്കുന്നുണ്ട് . കറുത്ത നിറത്തിൽ ജനിച്ചു ഓർമായാകുമ്പോൾ മുതൽ നിറത്തിന്റെ പേരിൽ പലരും അവഗണിക്കപ്പെടുകയും അവഹേളിക്കപെടുകയും ചെയ്യുന്നുണ്ട് .അത്തരത്തിൽ നിറമില്ലാത്തതിന്റെ പേരിൽ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചും അവഗണനകളെക്കുറിച്ചും പെൺകുട്ടിയുടെ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .

## Article Content

വെളുപ്പുള്ള സ്ത്രീകളാണ് അതി സുന്ദരികൾ എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ നമ്മുടെ സമൂഹത്തിൽ ഇന്നുമുണ്ട് .. എത്രയൊക്കെ പുരോഗമന ചിന്താഗതികൾ ഉണ്ടെങ്കിലും നിറം കറുപ്പ് ആണേൽ എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തുന്ന സംഭവം ഇന്നും നിലനിൽക്കുന്നുണ്ട് . കറുത്ത നിറത്തിൽ ജനിച്ചു ഓർമായാകുമ്പോൾ മുതൽ നിറത്തിന്റെ പേരിൽ പലരും അവഗണിക്കപ്പെടുകയും അവഹേളിക്കപെടുകയും ചെയ്യുന്നുണ്ട് .അത്തരത്തിൽ നിറമില്ലാത്തതിന്റെ പേരിൽ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചും അവഗണനകളെക്കുറിച്ചും പെൺകുട്ടിയുടെ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .

ഓര്മ വെച്ച നാൾ മുതൽ വിവാഹ ശേഷവും കുട്ടിയുണ്ടായതിനു ശേഷവും ഇത്തരത്തിലുള്ള പരിഹാസങ്ങൾ നിറഞ്ഞിരുന്നു എന്നാണ് ബെറിൽ എന്ന യുവതി തന്റെ ജീവിത കഥയിലൂടെ വെളിപ്പെടുത്തുന്നത് . ബെറിൽ എന്ന പെൺകുട്ടിയുടെ ജീവിത കഥയുടെ പോസ്റ്റ് ഇങ്ങനെ ;

ചെറുപ്പം മുതലേ എനിക്ക് നിറത്തിന്റെ പേരിൽ അവഗണനകളും പരിഹാസങ്ങളും കുത്തുവാക്കുകളും പതിവായിരുന്നു ..നിറമോ അതിന്റെ ആഴമോ ഒന്നും അറിയാത്ത പ്രായത്തിൽ വരെ ഞാൻ അവഗണന അനുഭവിച്ചിട്ടുണ്ട് .ആദ്യമായി രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബോർഡിൽ ഞാൻ ചെറിയ ചിത്രങ്ങൾ വരച്ചു .

ടീച്ചർ ക്ലാസിൽ എത്തുന്നതിന് മുൻപേ എനിക്കത് മായ്ച്ചുകളയാൻ സാധിച്ചില്ല . അതുകൊണ്ട് തന്നെ ടീച്ചർ എത്തിയപ്പോൾ ബോർഡിൽ വരച്ചത് ഞാൻ ആണെന്ന് തിരിച്ചറിയുകയും എന്നെ കണ്ട് മുഖത്ത് ടീച്ചർ ചോക്ക് വെച്ച് വരയ്ക്കുകയും ചെയ്തു . അത്രയും ഭാഗമെങ്കിലും വെളുത്തിരുന്നോട്ടെ എന്നായിരുന്നു ടീച്ചർ പറഞ്ഞത് . എന്നിട്ട് എന്നോട് ക്ലാസ്സിൽ പരേഡ് ചെയ്യാൻ ആവശ്യപ്പെട്ടു .

മുഖത്തു നിറയെ ചോക്കിന്റെ വരകളുമായി ഞാൻ പരേഡ് ചെയ്തു . കുറച്ചുകൂടി നിറമുണ്ടായിരുന്നേൽ ഒരിക്കലും ഇങ്ങനെ ആരും കളിയാക്കില്ല എന്നൊരു തോന്നൽ ആദ്യമായി മനസ്സിൽ വന്ന നിമിഷം അതായിരുന്നു ..കൂട്ടുകാർ പോലും നിരന്തരം കളിയാക്കി തുടങ്ങി , പല കാര്യങ്ങളിലും അവർ എന്നെ ഒറ്റപ്പെടുത്തി .

ആരോടെങ്കിലും എന്തെങ്കിലും പരിപാടികളിൽ സംസാരിക്കാൻ ചെന്നാൽ അവർ മുഖം തിരിക്കുന്നത് പല വട്ടം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.എന്റെ വീട്ടുകാർ പോലും അവഗണനയോടെയാണ് എന്നെ കണ്ടത് . ഒരിക്കൽ എന്റെ സ്വന്തം സഹോദരനോടൊപ്പം ബസിൽ യാത്ര ചെയ്യവേ കണ്ടക്ടർ എന്നോട് സീറ്റിൽ നിന്നും എഴുനേൽക്കാൻ ആവശ്യപ്പെട്ടു , മറ്റൊരു സ്ഥലത്ത് പോയി ഇരിക്കാൻ ആവശ്യപ്പെട്ടു , സ്വന്തം സഹോദരൻ ആണെന്ന് പറഞ്ഞിട്ട് കൂടി അവർ അത് കേട്ടില്ല , മറ്റൊരു ഇരുണ്ട ചെറുപ്പക്കാരനൊപ്പം കൊണ്ടിരുത്തി എന്നിട്ട് പറഞ്ഞു ഇപ്പോഴാണ് നിനക്ക് ചേരുന്ന സഹോദരനെ കിട്ടിയത് എന്ന് എല്ലാവരും പരിഹസിച്ചു .

പ്രതികരിക്കാനുള്ള ശക്തി പോലും എനിക്കുണ്ടായിരുന്നില്ല . നിറം കുറഞ്ഞുപോയത് എന്റെ തെറ്റാണു എന്ന് തെറ്റായ രീതിയിൽ ഒക്കെ ഞാൻ ചിന്തിച്ചുപോയി . അങ്ങനെ പള്ളിയിൽ ഇരുന്നു കർത്താവിനോട് എന്റെ വിഷമങ്ങൾ പറയുമ്പോഴാണ് പള്ളിയിൽ വെച്ച് ആനന്ദ് എന്ന ചെറുപ്പക്കാരനെ കണ്ടത് . ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ആനന്ദിനെ ഇഷ്ടമായി . എങ്കിലും എന്റെ നിറം വെച്ച് അതൊക്കെ അതിമോഹങ്ങളാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു . അവൻ എന്റെ അടുത്ത വീട്ടിൽ താമസത്തിനു വന്നതായിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/12030/pray-to-god-that-you-do-not-have-a-baby-of-your-color-the-young-womans-post-goes-viral)