---
title: "ചെരുപ്പ് ധരിക്കാതെ ആരാധകരെ കാണുന്നതിന്റെ കാരണം; വെളിപ്പെടുത്തി താരം "
english_title: "The reason fans are seen barefoot; The star revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120297/the-reason-fans-are-seen-barefoot-the-star-revealed"
published_at: "2023-06-07T07:24:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647fe3d9d564e_amitha_bachan.jpg"
keywords: []
---

# ചെരുപ്പ് ധരിക്കാതെ ആരാധകരെ കാണുന്നതിന്റെ കാരണം; വെളിപ്പെടുത്തി താരം 

> **Lead Summary:** ** **ചെരുപ്പ് ധരിക്കാതെ ആരാധകരുടെ മുന്നില്‍ എത്തുന്നതിന്റെ കാരണം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ.

## Article Content

** **ചെരുപ്പ് ധരിക്കാതെ ആരാധകരുടെ മുന്നില്‍ എത്തുന്നതിന്റെ കാരണം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ.

തന്റെ ഇൻസ്റ്റഗ്രാം പേജില്‍ ആരാധകരുമായി ആശയവിനിമയം നടത്തുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആ രഹസ്യ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്നെ കാണാൻ എത്തുന്ന ആരാധകര്‍ ദൈവത്തെ പോലെയാണെന്നാണ് ബച്ചൻ പറയുന്നത്. അതിനാലാണ് ചെരുപ്പ് ഇടാത്തതെന്നും നടൻ പറയുന്നു.

‘ പലരും എന്നോട് ദേഷ്യത്തോടെ ചോദിക്കുന്ന ഒന്നാണ്… ആരാണ് ആരാധകരെ കാണാൻ പോകുമ്ബോള്‍ ചെരുപ്പിടാത്തതെന്ന്? ഞാൻ അവരോട് പറയുന്നു, ‘ഞാൻ അങ്ങനെ ചെയ്യുമെന്ന്. നിങ്ങള്‍ നഗ്നപാദരായി ക്ഷേത്രത്തില്‍ പോകും. ഞായറാഴ്ചത്തെ എന്റെ അഭ്യുദയകാംക്ഷികളാണ് എന്റെ ക്ഷേത്രം’- ബച്ചൻ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. നടന്റെ വാക്കുകള്‍ വൈറലായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/120297/the-reason-fans-are-seen-barefoot-the-star-revealed)