---
title: "ശ്രദ്ധയുടെ മരണം നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നു;  ശ്രദ്ധ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്  ഹരീഷ് പേരടി"
english_title: "Actor Harish Peradi reacted to the incident of Shraddha Satheesh, a student of Amal Jyoti Engineering College, who committed suicide."
publisher: "moviemax.in"
canonical_url: "https://moviemax.in/news/120221/actor-harish-peradi-reacted-to-the-incident-of-shraddha-satheesh-a-student-of-amal-jyoti-engineering-college-who-committed-suicide"
published_at: "2023-06-06T17:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f220349c41_hareesh.jpg"
keywords: []
---

# ശ്രദ്ധയുടെ മരണം നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നു;  ശ്രദ്ധ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്  ഹരീഷ് പേരടി

> **Lead Summary:** അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ശ്രദ്ധയുടെ മരണം നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നുവെന്ന് ഹരീഷ് കുറിച്ചു.

## Article Content

അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ശ്രദ്ധയുടെ മരണം നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നുവെന്ന് ഹരീഷ് കുറിച്ചു.

കേരളത്തിലെ ബ്രിജ് ഭൂഷണന്‍മാര്‍ വെളുത്ത കുപ്പായമിട്ട്, സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ട് ..ഈ നീതികേടിനോട് പൊരുതുന്ന..മറ്റ് സമര വിദ്യാര്‍ത്ഥികളെ ചര്‍ച്ചയെന്നും പറഞ്ഞ് കൊഞ്ഞനം കാണിക്കുന്നുവെന്ന് ഹരീഷ് പേരടി കുറിച്ചു.

നമ്പര്‍ വണ്‍ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നുവെന്നും ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-

***ശ്രദ്ധയുടെ മരണം നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്നു…കേരളത്തിലെ ബ്രിജ് ഭൂഷണന്‍മാര്‍ വെളുത്ത കുപ്പായമിട്ട്..സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ട് ..ഈ നീതികേടിനോട് പൊരുതുന്ന..മറ്റ് സമര വിദ്യാര്‍ത്ഥികളെ ചര്‍ച്ചയെന്നും പറഞ്ഞ് കൊഞ്ഞനം കാണിച്ച്..അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ ഞെളിഞ്ഞിരിക്കുന്നു…നമ്പര്‍ വണ്‍ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നു…ശ്രദ്ധമോളെ..മാപ്പ് …??????*****

[https://www.facebook.com/hareesh.peradi.9/posts/1467305093809835?ref=embed_post**](https://www.facebook.com/hareesh.peradi.9/posts/1467305093809835?ref=embed_post)***
***

നേരത്തെ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഷെയിന്‍ നിഗവും രംഗത്ത് വന്നിരുന്നു.അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവണ്‍മെന്റ്തല അധികാരികളും കാണരുത്.

തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുന്‍കൂട്ടി കണ്ട് കോളേജ് അധികാരികളെ തന്റെ മക്കളെ ഏല്‍പ്പിക്കുമ്പോള്‍ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേള്‍ക്കണം, വേണ്ടപ്പെട്ട അധികാരികള്‍ കാണണം…. ഐക്യദാര്‍ഢ്യം നല്‍കണം-എന്നായിരുന്നു ഷെയിന്‍ നിഗം കുറിച്ചത്.***
***

### Related Links & Sources
- [Original Story Source](https://moviemax.in/news/120221/actor-harish-peradi-reacted-to-the-incident-of-shraddha-satheesh-a-student-of-amal-jyoti-engineering-college-who-committed-suicide)