---
title: "പുതിയ ആളും കൂടെയുണ്ട്! സന്തോഷം പങ്കിട്ട് നവ്യ നായര്‍"
english_title: "Navya Nair shares new happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12020/navya-nair-shares-new-happiness"
published_at: "2021-11-21T19:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a53ba00260_.jpg"
keywords: []
---

# പുതിയ ആളും കൂടെയുണ്ട്! സന്തോഷം പങ്കിട്ട് നവ്യ നായര്‍

> **Lead Summary:** മലയാളത്തിന്റെ പ്രിയ താരമാണ് നവ്യ നായര്‍ . ആരാധകരുടെ പ്രിയപ്പെട്ട താരം . സമ്മാനിച്ച കഥാപത്രങ്ങളൊക്കെയും മലയാളികള്‍ക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും താരം വീണ്ടും മലയാള സിനിമയിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുകയാണ് . 

## Article Content

മലയാളത്തിന്റെ പ്രിയ താരമാണ് നവ്യ നായര്‍ . ആരാധകരുടെ പ്രിയപ്പെട്ട താരം . സമ്മാനിച്ച കഥാപത്രങ്ങളൊക്കെയും മലയാളികള്‍ക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും താരം വീണ്ടും മലയാള സിനിമയിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുകയാണ് . 

സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്നുണ്ട് നവ്യ നായര്‍. തന്റെ യാത്രകള്‍ക്ക് കൂട്ടായി പുതിയ സന്തസഹചാരി എത്തിയതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായി ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട് താരം.

പുതിയ കാര്‍, കൂപ്പര്‍ കണ്ട്‌റിമാന്‍, ദൈവാനുഗ്രഹമെന്ന ക്യാപ്ഷനോടെയായാണ് നവ്യ നായര്‍ ചിത്രങ്ങള്‍ പങ്കിട്ടത്. കുടുംബസമേതമായാണ് നവ്യ നായര്‍ പുതിയ അതിഥിയെ കൂടെക്കൂട്ടാനെത്തിയത്. 

സാനിയ ഇയ്യപ്പനായിരുന്നു ആദ്യം ആശംസ അറിയിച്ചെത്തിയത്. ആരാധകരും നവ്യയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ ഇട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12020/navya-nair-shares-new-happiness)