---
title: "ദൈവങ്ങളൊന്നും മതങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ല; നിലപാടറിയിച്ച് ഷൈന്‍ ടോം ചാക്കോ"
english_title: "No gods were told to make religions; Shine Tom Chacko"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120181/no-gods-were-told-to-make-religions-shine-tom-chacko"
published_at: "2023-06-06T15:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f06ca70e9d_shine_2.jpg"
keywords: []
---

# ദൈവങ്ങളൊന്നും മതങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ല; നിലപാടറിയിച്ച് ഷൈന്‍ ടോം ചാക്കോ

> **Lead Summary:** സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. തനിക്ക് ലഭിക്കുന്ന എന്ത് കഥാപാത്രവും മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കുന്ന താരമാണ് ഷൈന്‍. എന്നാല്‍ താരത്തിന്റെ വിചിത്രമായ പേരുമാറ്റം പലപ്പോഴും വിമര്‍ശനത്തിനിടയാക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിത താരം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മതങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ഷൈന്‍ പറയുന്നത്.

## Article Content

സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. തനിക്ക് ലഭിക്കുന്ന എന്ത് കഥാപാത്രവും മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കുന്ന താരമാണ് ഷൈന്‍. എന്നാല്‍ താരത്തിന്റെ വിചിത്രമായ പേരുമാറ്റം പലപ്പോഴും വിമര്‍ശനത്തിനിടയാക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിത താരം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മതങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ഷൈന്‍ പറയുന്നത്.

മാധ്യമത്തിനോട് സംസാരിക്കുമ്പോഴായിരുന്നു മതങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഷൈന്‍ തുറന്ന് പറഞ്ഞത്. നമ്മള്‍ ഓരോരുത്തരും ഓരോ മതത്തില്‍ ജനിക്കുന്നവരാണ്.ആ മതത്തെ മനസ്സിലാക്കി പഠിക്കണം. എന്നിട്ട് നാം സ്വയം ചിന്തിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ മതത്തില്‍ നിന്ന് പുറത്ത് കടക്കണം എന്നാണ് ഷൈന്‍ പറയുന്നത്. അവര്‍ക്കേ ദൈവത്തിലെത്താന്‍ പറ്റൂ എന്നും ഷൈന്‍ പറഞ്ഞു . ഈ പറഞ്ഞ ദൈവങ്ങളൊന്നും മതങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ല, ക്രിസ്തു ക്രിസ്ത്യാനിയല്ലല്ലോ.

ചുറ്റപ്പെട്ടുകിടക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ക്രിസ്തു പൊരുതിയത്. അതിനാല്‍ മതങ്ങള്‍ എല്ലാരും പഠിക്കണം. പഠിക്കുന്നത് അതെന്താണെന്ന് മനസ്സിലാക്കാനാണ്. മറ്റു മതങ്ങളെ ബഹുമാനിക്കാനാണ് എന്നും ഷൈന്‍ പറയുന്നു. അറിവ് കൂടി വരുമ്പോഴാണ് മതപരമായ വേര്‍തിരിവുകള്‍ ഒക്കെ ഉണ്ടാകുന്നത് എന്ന നിരാശയും ഷൈന്‍ പങ്കുവച്ചു.

എന്നാല്‍ അറിവ് കൂടുന്തോറും മനുഷ്യന്‍ മോശമായി വരികയാണ് എന്നും ഷൈന്‍ പറഞ്ഞു. തന്റെ ദൈവമാണ് ഏകദൈവമെന്ന് വിശ്വസിക്കുന്നവര്‍ ആ ദൈവം തന്നെയാണ് മറ്റുള്ളവരെ സൃഷ്ടിച്ചത് എന്ന് എന്തുകൊണ്ട് വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിച്ചാല്‍ മറ്റ് സൃഷ്ടികളെ നശിപ്പിക്കാതിരിക്കേണ്ടതല്ലേ. പരിപാലകന്‍ അല്ലേ ദൈവം എന്നും ഷൈന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/120181/no-gods-were-told-to-make-religions-shine-tom-chacko)