---
title: "കൊല്ലം സുധിക്ക് വിട; സംസ്കാര ചടങ്ങുകൾ നടന്നു"
english_title: "The funeral of late actor Kollam Sudhi took place."
publisher: "moviemax.in"
canonical_url: "https://moviemax.in/news/120165/the-funeral-of-late-actor-kollam-sudhi-took-place"
published_at: "2023-06-06T14:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647efa67664db_kollam_sudhi.jpg"
keywords: []
---

# കൊല്ലം സുധിക്ക് വിട; സംസ്കാര ചടങ്ങുകൾ നടന്നു

> **Lead Summary:** അന്തരിച്ച നടൻ കൊല്ലം സുധിയുടെ സംസ്കാരം നടന്നു . തോട്ടയ്ക്കാട് റിഫോമ്സ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ സംസ്കരിച്ചു . അന്തിമ ഉപചാരം അർപ്പിച്ചത് ആയിരങ്ങൾ . 

## Article Content

അന്തരിച്ച നടൻ കൊല്ലം സുധിയുടെ സംസ്കാരം നടന്നു . തോട്ടയ്ക്കാട് റിഫോമ്സ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ സംസ്കരിച്ചു . അന്തിമ ഉപചാരം അർപ്പിച്ചത് ആയിരങ്ങൾ . 

ഇന്നലെ പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലെ അപകടത്തിലാണ് സുധിയുടെ മരണം സംഭവിച്ചത് . വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.

ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/120165/the-funeral-of-late-actor-kollam-sudhi-took-place)