---
title: "35 വര്‍ഷങ്ങള്‍; വൈറല്‍ ആയി മോഹന്‍ലാല്‍- മമ്മൂട്ടി കുടുംബചിത്രങ്ങള്‍"
english_title: "Now two frames where both their families have come together are going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/120156/now-two-frames-where-both-their-families-have-come-together-are-going-viral-on-social-media"
published_at: "2023-06-06T14:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ef062ce537_mohanlal.jpg"
keywords: []
---

# 35 വര്‍ഷങ്ങള്‍; വൈറല്‍ ആയി മോഹന്‍ലാല്‍- മമ്മൂട്ടി കുടുംബചിത്രങ്ങള്‍

> **Lead Summary:** മലയാള സിനിമയില്‍ സമാനതകളില്ലാത്ത സമാന്തര പാതകളില്‍ സഞ്ചരിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരേ കാലയളവില്‍ ആരംഭിച്ച്, ആദ്യകാലത്ത് നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച് തൊണ്ണൂറുകളോടെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട്, ഒപ്പം അഭിനയപ്രാധാന്യമുള്ള നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച്, അവാര്‍ഡുകള്‍ നേടി അങ്ങനെയങ്ങനെ...

## Article Content

മലയാള സിനിമയില്‍ സമാനതകളില്ലാത്ത സമാന്തര പാതകളില്‍ സഞ്ചരിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരേ കാലയളവില്‍ ആരംഭിച്ച്, ആദ്യകാലത്ത് നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച് തൊണ്ണൂറുകളോടെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട്, ഒപ്പം അഭിനയപ്രാധാന്യമുള്ള നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച്, അവാര്‍ഡുകള്‍ നേടി അങ്ങനെയങ്ങനെ...

മമ്മൂട്ടി എന്ന പേരിനൊപ്പം മോഹന്‍ലാല്‍ എന്ന പേരും തിരിച്ചും മലയാളികള്‍ എക്കാലവും പറഞ്ഞു. സിനിമയില്‍ ആരോഗ്യകരമായ ഒരു മത്സരം എക്കാലവും സൂക്ഷിച്ചപ്പോഴും മനോഹരമായ ഒരു വ്യക്തിബന്ധം സൂക്ഷിച്ചവരാണ് അവര്‍.

ഇപ്പോഴിതാ ഇരുവരുടെയും കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന രണ്ട് ഫ്രെയ്മുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. അതിലൊന്ന് 35 വര്‍ഷങ്ങള്‍ മുന്‍പുള്ള ഒന്നും രണ്ടാമത്തേത് കഴിഞ്ഞ ദിവസം ക്ലിക്ക് ചെയ്യപ്പെട്ട ഒന്നുമാണ്.

മോഹന്‍ലാലിന്‍റെ വിവാഹദിവസം എടുത്ത ചിത്രമാണ് ഒന്ന്. ഭാര്യ സുല്‍ഫത്തിനൊപ്പമെത്തിയ മമ്മൂട്ടി നവവരനായ മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം.

രണ്ടാമത്തെ ചിത്രം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം എ അഷ്റഫ് അലിയുടെ മകള്‍ ഫഹിമയുടെ വിവാഹത്തിന് മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തിച്ചേര്‍ന്നപ്പോള്‍ എടുത്തതാണ്. രണ്ട് ചിത്രങ്ങളും ചേര്‍ത്തുവച്ച് ഇരുവരുടെയും ഫാന്‍ ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളുമൊക്കെ ഷെയര്‍ ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/120156/now-two-frames-where-both-their-families-have-come-together-are-going-viral-on-social-media)