---
title: "നല്ലവരെയൊക്കെ ദൈവം വേ​ഗം കൊണ്ടൊവും, സ്വന്തം ചേട്ടനായിരുന്നു; പൊട്ടിക്കരഞ്ഞ് ലക്ഷ്മി നക്ഷത്ര "
english_title: "God takes all the good people quickly, he was his own brother; Lakshmi Nakshatra burst into tears"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120119/god-takes-all-the-good-people-quickly-he-was-his-own-brother-lakshmi-nakshatra-burst-into-tears"
published_at: "2023-06-06T12:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647edb9ad0311_lakshmi.jpg"
keywords: []
---

# നല്ലവരെയൊക്കെ ദൈവം വേ​ഗം കൊണ്ടൊവും, സ്വന്തം ചേട്ടനായിരുന്നു; പൊട്ടിക്കരഞ്ഞ് ലക്ഷ്മി നക്ഷത്ര 

> **Lead Summary:** കൊല്ലം സുധിയുടെ വേർപാട് വിശ്വസിക്കാൻ കഴിയാതെയിരിക്കുകയാണ് സഹപ്രവർത്തകരും മലയാളികളും . നല്ലവരെയൊക്കെ ദൈവം വേ​ഗം കൊണ്ടൊവും, സ്വന്തം ചേട്ടനായിരുന്നു പൊട്ടിക്കരഞ്ഞ് കൊണ്ട് ലക്ഷ്മി നക്ഷത്ര .

## Article Content

കൊല്ലം സുധിയുടെ വേർപാട് വിശ്വസിക്കാൻ കഴിയാതെയിരിക്കുകയാണ് സഹപ്രവർത്തകരും മലയാളികളും . നല്ലവരെയൊക്കെ ദൈവം വേ​ഗം കൊണ്ടൊവും, സ്വന്തം ചേട്ടനായിരുന്നു പൊട്ടിക്കരഞ്ഞ് കൊണ്ട് ലക്ഷ്മി നക്ഷത്ര .

സുധിയെക്കുറിച്ച്  പറയുമ്പോൾ വാക്കുകൾ മുഴുവിപ്പിക്കാൻ സാധിക്കാതെ വിങ്ങിപ്പൊട്ടുകയാണ് താരങ്ങൾ .

കൊല്ലം സുധിയുടെ വിടവാങ്ങൽ പ്രേക്ഷകർക്ക് തീരാ നോവായി മാറുകയാണ് . അച്ഛനെ കണ്ടു പൊട്ടിക്കരഞ്ഞു കൊല്ലം സുധിയുടെ ഇളയ മകനും ഭാര്യയും . കലാ സാംസ്കാരിക രംഗത്തെ നിരവധി പേരാണ് സുധിയെ അവസാനമായി ഒരു നോക്ക് കാണാൻ എത്തുന്നത് .ഇന്നലെയായിരുന്നു സുധി നമ്മളെ വിട്ടുപോയത് .

നിരവധി പേരാണ് സുധിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മമ്മൂട്ടി തുടങ്ങി നിരവധിപേർ സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് മുൻ നിരയിലേക്ക് കയറി വന്ന കലാകാരനായിരുന്നു കൊല്ലം സുധിയെന്നാണ് വി ഡി സതീശൻ പറഞ്ഞത്. അനുകരണ കലയിലും അഭിനയത്തിലും മികവ് തെളിയിച്ച അനുഗ്രഹീത കലാകാരൻ. സ്റ്റേജ് ഷോകളിൽ അപാരമായ ഊർജത്തോടെ പങ്കെടുക്കുന്ന പ്രതിഭാശാലിയായിരുന്നു കൊല്ലം സുധി.

അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് കലാരംഗത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം സുധിക്ക് ആദരാഞ്ജലികളെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആരാധകരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രിയും മമ്മൂട്ടിയും അടക്കമുള്ളവർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/120119/god-takes-all-the-good-people-quickly-he-was-his-own-brother-lakshmi-nakshatra-burst-into-tears)