---
title: "വീട്ടിലെ നായ മറ്റൊരു നായയുടെ പ്രേതത്തിനൊപ്പം ഓടിക്കളിച്ചു; ക്യാമറാദൃശ്യങ്ങള്‍ വൈറല്‍,വീഡിയോ കാണാം "
english_title: "The house dog ran away with the ghost of another dog; Camera footage viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12011/the-house-dog-ran-away-with-the-ghost-of-another-dog-camera-footage-viral"
published_at: "2021-11-21T18:42:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a460665ffb_dog.jpg"
keywords: []
---

# വീട്ടിലെ നായ മറ്റൊരു നായയുടെ പ്രേതത്തിനൊപ്പം ഓടിക്കളിച്ചു; ക്യാമറാദൃശ്യങ്ങള്‍ വൈറല്‍,വീഡിയോ കാണാം 

> **Lead Summary:** തന്റെ വളർത്തുമൃഗം വീട്ടുമുറ്റത്ത് 'ഒരു നായയുടെ പ്രേത'വുമായി കളിക്കുന്നത് സിസിടിവി ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ടു എന്നും അതേ തുടര്‍ന്ന് താൻ ഞെട്ടിപ്പോയി എന്നും ഒരു ഓസ്‌ട്രേലിയൻ യുവാവ് പറയുന്നു. മെൽബണിൽ നിന്നുള്ള ജേക്ക് ഡിമാർക്കോയാണ് തന്റെ വീട്ടിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ നിഗൂഢ ദൃശ്യങ്ങൾ തന്നെ ഞെട്ടിച്ചു എന്ന് പറയുന്നത്.

## Article Content

തന്റെ വളർത്തുമൃഗം വീട്ടുമുറ്റത്ത് 'ഒരു നായയുടെ പ്രേത'വുമായി കളിക്കുന്നത് സിസിടിവി ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ടു എന്നും അതേ തുടര്‍ന്ന് താൻ ഞെട്ടിപ്പോയി എന്നും ഒരു ഓസ്‌ട്രേലിയൻ യുവാവ് പറയുന്നു. മെൽബണിൽ നിന്നുള്ള ജേക്ക് ഡിമാർക്കോയാണ് തന്റെ വീട്ടിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ നിഗൂഢ ദൃശ്യങ്ങൾ തന്നെ ഞെട്ടിച്ചു എന്ന് പറയുന്നത്.

ജെയ്‌ക്കിന്റെ നായയായ റൈഡർ, വേലികെട്ടിയ സ്ഥലത്തിന് പുറത്ത് ഒരു വെളുത്ത നായയുടെ രൂപത്തെ പിന്തുടരുന്നതായി ക്ലിപ്പില്‍ കാണാം. റൈഡറിന്റെ ഈ സുഹൃത്ത് ഫ്രെയിമിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ് രണ്ട് നായ്ക്കൾ കളിയായി ഓടുന്നതും വീഡിയോയിൽ കാണാം. തന്റെ വീട്ടുമുറ്റത്ത് രണ്ടാമത്തെ നായയെ കണ്ടപ്പോൾ താൻ അമ്പരന്നുപോയി എന്ന് ജെയ്ക്ക് കാറ്റേഴ്‌സ് പറഞ്ഞു.

ഇത് പൂട്ടിയ ഉയർന്ന വേലി കൊണ്ട് സുരക്ഷിതമാക്കിയ ഇടമാണ്. അതിനാൽ മറ്റൊരു നായയ്ക്ക് അകത്ത് കയറുന്നത് അസാധ്യമാണ് എന്നും ജെയ്ക്ക് പറയുന്നു. ഫൂട്ടേജ് വീക്ഷിക്കുന്നതിനിടയിൽ തന്നെ ആ നായ്ക്കുട്ടിയെ കണ്ടെത്താൻ അയാൾ കുതിച്ചു ചെന്നിരുന്നു. പക്ഷേ, അത് അപ്പോഴേക്കും പോയിരുന്നു.

> "ഞാൻ ഗാരേജിൽ സിഗരറ്റുമായി പുറത്തേക്ക് പോകുമ്പോൾ നാല് ലൈവ് ക്യാമറ സ്ട്രീമുകളിൽ ഒന്ന് എന്റെ കണ്ണിൽ പെട്ടു. റൈഡർ അവന് സാധാരണയില്ലാത്ത രീതിയിൽ പെരുമാറുകയായിരുന്നു. അല്ലെങ്കിൽ ആരോടോ കളിക്കുന്നത് പോലെ ഓടുകയായിരുന്നു, പ്രത്യേകിച്ച് ആ രാത്രിയിൽ" അദ്ദേഹം കാറ്റേഴ്‌സ്  പറഞ്ഞു. “അവൻ തനിച്ചല്ലെന്ന് ഞാൻ ശ്രദ്ധിച്ചു. ഫൂട്ടേജ് കണ്ടപ്പോൾ ഞാൻ ആശയക്കുഴപ്പത്തിലായി, ഞെട്ടിപ്പോയി, കാരണം റൈഡർ തനിച്ചാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഒരു മിനിറ്റ് നേരത്തേക്ക് ഒരു കളിക്കൂട്ടുകാരൻ ഉണ്ടായിരുന്നു, അത് ഇരുട്ടിലേക്ക് അപ്രത്യക്ഷമായി” അദ്ദേഹം കൂട്ടിച്ചേർത്തു.

റൈഡറുടെ കളിക്കൂട്ടുകാരനെ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഭാര്യയോടൊപ്പം ഇപ്പോൾ ടിവിയേക്കാൾ കൂടുതൽ നേരം ക്യാമറകൾ കാണുന്നതായും ജെയ്ക്ക് പറഞ്ഞു. ജെയ്‌ക്കിന്റെ സഹോദരൻ സൈമൺ, ഫെയ്‌സ്ബുക്കിൽ പ്രസ്തുത ഫൂട്ടേജ് പങ്കിട്ടു. ഒരു നായ എങ്ങനെയോ വീട്ടുമുറ്റത്ത് കയറി എന്നും അതാണ് വീഡിയോയിൽ കാണുന്നത് എന്നുമാണ് എന്നാല്‍ പലരും അനുമാനിക്കുന്നത്. അതേസമയം ഇത് അമാനുഷികമായി എന്തോ ആണ് എന്നും ചിലരൊക്കെ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/12011/the-house-dog-ran-away-with-the-ghost-of-another-dog-camera-footage-viral)