---
title: "ഞാൻ അപ്പോൾ ഓർത്തത് ആ മൂത്ത മോനെയും പറക്കമുറ്റാത്ത ഇളയ കുഞ്ഞിനെയും ആണ്, ഇനി ആ കുഞ്ഞുങ്ങൾ, അവരെ ചേർത്തുപിടിക്കണം, – കൊല്ലം സുധിയെക്കുറിച്ച് അഞ്ചു പാർവതി"
english_title: "I then remembered that old man and the young child who could not fly, now those babies, I must hold them together, – Anju Parvati on Kollam Sudhi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120049/i-then-remembered-that-old-man-and-the-young-child-who-could-not-fly-now-those-babies-i-must-hold-them-together-anju-parvati-on-kollam-sudhi"
published_at: "2023-06-06T09:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eb08d2381e_sudhi.jpg"
keywords: []
---

# ഞാൻ അപ്പോൾ ഓർത്തത് ആ മൂത്ത മോനെയും പറക്കമുറ്റാത്ത ഇളയ കുഞ്ഞിനെയും ആണ്, ഇനി ആ കുഞ്ഞുങ്ങൾ, അവരെ ചേർത്തുപിടിക്കണം, – കൊല്ലം സുധിയെക്കുറിച്ച് അഞ്ചു പാർവതി

> **Lead Summary:** **മ**ലയാളികൾ എല്ലാവരും വലിയ ഞെട്ടലോടെ ആയിരുന്നു ഇന്ന് രാവിലെ ഒരു മരണവാർത്ത കേട്ടത്. ടെലിവിഷൻ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട കൊല്ലം സുധി നമ്മളെ വിട്ടു പിരിയുകയായിരുന്നു. വാഹനാപകടത്തിലാണ് ഇദ്ദേഹത്തിൻറെ അപ്രതീക്ഷിത മരണം സംഭവിച്ചത്. ബിനു അടിമാലി അടക്കമുള്ളവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇപ്പോൾ അഞ്ചു പാർവതി ഇദ്ദേഹത്തെക്കുറിച്ച് എഴുതുന്ന ഒരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

**മ**ലയാളികൾ എല്ലാവരും വലിയ ഞെട്ടലോടെ ആയിരുന്നു ഇന്ന് രാവിലെ ഒരു മരണവാർത്ത കേട്ടത്. ടെലിവിഷൻ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട കൊല്ലം സുധി നമ്മളെ വിട്ടു പിരിയുകയായിരുന്നു. വാഹനാപകടത്തിലാണ് ഇദ്ദേഹത്തിൻറെ അപ്രതീക്ഷിത മരണം സംഭവിച്ചത്. ബിനു അടിമാലി അടക്കമുള്ളവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇപ്പോൾ അഞ്ചു പാർവതി ഇദ്ദേഹത്തെക്കുറിച്ച് എഴുതുന്ന ഒരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

> “വല്ലാത്ത നോവോടെയാണ് രാവിലെ വാർത്ത കേട്ടത്. അടുത്തിടെയായി കേൾക്കുന്നതെല്ലാം തന്നെ നോക്കുന്ന വിയോഗ വാർത്തകൾ. ജീവിതത്തിൻറെ കനൽ വഴികളിലൂടെ നോവും കണ്ണീരും പുറത്തു കാണിക്കാതെ നമ്മളെ ഒരുപാട് ചിരിപ്പിച്ച മനുഷ്യനാണ് കൊല്ലം സുധി. ദുരിത പറവ്വം താണ്ടി മിമിക്രി എന്ന കലയെ അദ്ദേഹം ചേർത്തുപിടിച്ചു. അതിന് ജീവിത ഉപാധിയാക്കി മാറ്റി.

ജീവിതം ആസ്വദിച്ചും സന്തോഷിച്ചും തുടങ്ങിയിട്ട് അധികം കാലമായില്ല. ഫ്ലവേഴ്സ് ചാനൽ വഴി അദ്ദേഹത്തിന് കിട്ടിയത് പോപ്പുലാരിറ്റിയും അവസരങ്ങളും മാത്രമായിരുന്നില്ല. ജീവിതം നല്ല രീതിയിൽ കരുപ്പിടിപ്പിക്കാനുള്ള വഴി കൂടിയായിരുന്നു. സ്റ്റാർ മാജിക് ഷോയിലെ പലരുടെയും കോമഡി കൗണ്ടറുകൾ അലോസരം ഉണ്ടാക്കാറുണ്ട്, എന്നാൽ ഇന്നേവരെ അദ്ദേഹത്തിൽ നിന്നും അത്തരം ഒന്ന് കണ്ടിട്ടില്ല.

നർമ്മത്തിനിടയിലും നിർമ്മലത കാത്തുസൂക്ഷിച്ച കലാകാരൻ ആണ് അദ്ദേഹം. ഇന്ന് വീണ്ടും അദ്ദേഹത്തിൻറെ പഴയ ജീവിതകഥ ഫ്ലവേഴ്സ് ടിവിയിലൂടെ കണ്ടു. കൈക്കുഞ്ഞിനെയുമായി സ്റ്റേജ് ഷോകളിൽ വന്നിരുന്ന ആ കാലം അദ്ദേഹം പറയുമ്പോൾ അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. കണ്ടിരുന്ന എൻറെയും കണ്ണുകൾ നിറഞ്ഞു.

ഞാനിപ്പോൾ ഓർക്കുന്നത് ആ കുഞ്ഞുങ്ങളെ കുറിച്ചാണ്. ഇദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയില്ല. പക്ഷേ എൻറെ പല അടുത്ത കൂട്ടുകാരുടെയും പ്രിയപ്പെട്ട സൗഹൃദം ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാൻ മാത്രം ഞാൻ അവരോട് പറയുന്നു. നിങ്ങളുടെ ചേർത്ത് പിടിക്കലുകളിൽ ഒരു ഭാഗമായി ഞാനും ഉണ്ടാവും” – അഞ്ചു പാർവതി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/120049/i-then-remembered-that-old-man-and-the-young-child-who-could-not-fly-now-those-babies-i-must-hold-them-together-anju-parvati-on-kollam-sudhi)