---
title: "ജെനീലിയ സെറ്റിൽ ദിവസവും കരച്ചിൽ; അതിനു കാരണം ഇത് ; തുറന്ന് പറഞ്ഞു സിദ്ധാർഥ്"
english_title: " Genelia Crying everyday on the set; The reason is this; Siddharth said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120041/genelia-crying-everyday-on-the-set-the-reason-is-this-siddharth-said-openly"
published_at: "2023-06-06T09:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eab1101d4e_sidharth_1.jpg"
keywords: []
---

# ജെനീലിയ സെറ്റിൽ ദിവസവും കരച്ചിൽ; അതിനു കാരണം ഇത് ; തുറന്ന് പറഞ്ഞു സിദ്ധാർഥ്

> **Lead Summary:** **[**തെന്നിന്ത്യൻ സിനിമകളിൽ സജീവ സാന്നിധ്യമാണ് നടൻ സിദ്ധാർത്ഥ്. 'ബോയ്സ്' എന്ന സിനിമയിലൂടെ ആരാധകർ‌ ഏറ്റെടുത്ത നടനാണ് സിദ്ധാർഥ് . ശങ്കറിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ സിനിമ വൻ ഹിറ്റായിരുന്നു. പൂർണമായും പുതുമുഖങ്ങളെ വെച്ച് ചെയ്ത സിനിമ പ്രക്ഷകർക്കും പുത്തൻ ദൃശ്യാനുഭവമായി. തന്റെ 23ാം വയസ്സിലാണ് സിദ്ധാർത്ഥ് ബോയ്സ് എന്ന സിനിമയിൽ നായകനായെത്തുന്നത്. ജെനീലിയ ഡിസൂസയായിരുന്നു നായിക. ഉത്തരേന്ത്യക്കാരിയായ ജെനീലിയയുടെയും ആദ്യ സിനിമയായിരുന്നു ബോയ്സ് എന്ന സിനിമ .

## Article Content

**[**തെന്നിന്ത്യൻ സിനിമകളിൽ സജീവ സാന്നിധ്യമാണ് നടൻ സിദ്ധാർത്ഥ്. 'ബോയ്സ്' എന്ന സിനിമയിലൂടെ ആരാധകർ‌ ഏറ്റെടുത്ത നടനാണ് സിദ്ധാർഥ് . ശങ്കറിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ സിനിമ വൻ ഹിറ്റായിരുന്നു. പൂർണമായും പുതുമുഖങ്ങളെ വെച്ച് ചെയ്ത സിനിമ പ്രക്ഷകർക്കും പുത്തൻ ദൃശ്യാനുഭവമായി. തന്റെ 23ാം വയസ്സിലാണ് സിദ്ധാർത്ഥ് ബോയ്സ് എന്ന സിനിമയിൽ നായകനായെത്തുന്നത്. ജെനീലിയ ഡിസൂസയായിരുന്നു നായിക. ഉത്തരേന്ത്യക്കാരിയായ ജെനീലിയയുടെയും ആദ്യ സിനിമയായിരുന്നു ബോയ്സ് എന്ന സിനിമ .

രണ്ട് പേരുടെയും കരിയറിലെ വഴിത്തിരിവായി ആ സിനിമ മാറി. ജെനീലിയെ തേടി പിന്നീട് നിരവധി തമിഴ്, തെലുങ്ക് സിനിമകളെത്തി. 'ഉറുമി' എന്ന മലയാള സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ നടി ചെയ്ത സിനിമകൾ താരതമ്യേന കുറവാണ്. നടിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിന്നാണ്. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ജെനീലിയ വിവാഹം കഴിക്കുന്നത്. നടൻ റിതേഷ് ദേശ്മുഖാണ് ജെനീലിയയുടെ ഭർത്താവ്. വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്നും മാറിയ ജെനീലിയ അടുത്തിടെ വീണ്ടും സിനിമാ രം​ഗത്തേക്ക് തിരിച്ചു വന്നു.

ബോയ്സിന് ശേഷം മണിരത്നത്തിന്റെ 'ആയുധ എഴുത്ത്' എന്ന സിനിമയിലാണ് നടന് ശ്രദ്ധേയ വേഷം ലഭിച്ചത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ നടൻ സജീവമായി. 'രം​ഗ് ദേ ബസ്താനി', 'ബൊമ്മറില്ലു' തുടങ്ങി നിരവധി സിനിമകൾ നടനെ തേടി വന്നു. മുൻനിര നായക നടനായി സിദ്ധാർത്ഥ് വളരുമെന്ന് ഏവരും കരുതിയെങ്കിലും ഇടക്കാലത്ത് നടന്റെ കരിയർ ​ഗ്രാഫിന് താഴ്ച സംഭവിച്ചു. തന്റെ ആദ്യ സിനിമയിലെ നായിക ജെനീലിയയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ഇപ്പോൾ . ജെനീലിയ തനിക്ക് കുട്ടിയെ പോലെയായിരുന്നെന്ന് സിദ്ധാർത്ഥ് ഓർത്തു. അവളെ ഞാൻ തമിഴും തെലുങ്കും പഠിപ്പിച്ചു.

അവൾ ദിവസവും സെറ്റിൽ കരയുമായിരുന്നു. ശങ്കർ സാർ രണ്ട് മൂന്ന് പേജ് ഡയലോ​ഗ് കൊടുത്തിട്ട് പോവും. എനിക്ക് തമിഴ് അറിയില്ലെന്ന് പറഞ്ഞ് അവിടെ നിന്ന് കരയും. ഈ കുട്ടി വല്ലാതെ പേടിക്കുന്നു, നീ ഡയലോ​ഗ് പറഞ്ഞ് കൊടുക്കുമോ എന്ന് സാർ എന്നോട് ചോദിച്ചു. അങ്ങനെ ഡയലോ​ഗ് ട്യൂഷൻ ഞാനെടുത്തു. ​ഗാനരം​ഗം ഷൂട്ട് ചെയ്യുന്ന ദിവസത്തിന്റെ പിറ്റേന്ന് ജെനീലിയക്ക് ബോംബെയിൽ പരീക്ഷയായിരുന്നു. രാത്രിയായിരുന്നു ഷൂട്ട്. കട്ട് പറഞ്ഞാൽ ഉടനെ കാറിലിരുന്ന് ഞാൻ അവൾക്ക് എക്കണോമിക്സിന്റെ ട്യൂഷനെടുക്കും.

അവളുടെ ആദ്യ നായകൻ ഞാനാണ്. എന്റെ ആദ്യ നായിക അവളും. എന്റെ ആദ്യ നായികയായി ഈ ജൻമത്തിൽ മറ്റൊരാളെയും സങ്കൽപ്പിക്കാൻ പറ്റില്ലെന്നും സിദ്ധാർത്ഥ് പറഞ്ഞു 2003 ൽ വിവാഹിതനായ സിദ്ധാർത്ഥ് പിന്നീട് വിവാഹമോചിതനായി. കാമുകിയായിരുന്ന മേഘനയെയായിരുന്നു സിദ്ധാർത്ഥ് വിവാഹം ചെയ്തത്. 2006 ൽ ഈ ബന്ധം വേർപിരിയലിൽ അവസാനിച്ചു. നടി അതിഥി റാവു ഹൈദരിയുമായി പ്രണയത്തിലാണ് സി​ദ്ധാർത്ഥിപ്പോൾ

### Related Links & Sources
- [Original Story Source](https://moviemax.in/news/120041/genelia-crying-everyday-on-the-set-the-reason-is-this-siddharth-said-openly)