പെട്രോൾ പമ്പിൽ പൂർണന​ഗ്നനായി പ്രത്യക്ഷപ്പെട്ട് 44 -കാരൻ, സംഭവത്തിന് പിന്നിൽ...

പെട്രോൾ പമ്പിൽ പൂർണന​ഗ്നനായി പ്രത്യക്ഷപ്പെട്ട് 44 -കാരൻ, സംഭവത്തിന് പിന്നിൽ...
2023-06-05T12:39:00 | By Athira V

പെട്രോൾ പമ്പിൽ സധാരണയായി മനുഷ്യർ പോകുന്നത് ഇന്ധനം നിറക്കാനാണ്. അതിനാൽ തന്നെ വിചിത്രമായ കാഴ്ചകൾക്ക് അധികമൊന്നും സാക്ഷ്യം വഹിക്കേണ്ടതില്ലാത്ത ഒരിടമാണ് പെട്രോൾ പമ്പുകൾ. എന്നാൽ, യുകെ -യിലെ ഒരു പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം ഇന്ധനം നിറയ്ക്കാനെത്തിയ ആളുകൾ അത്ര പരിചിതമല്ലാത്ത ഒരു കാഴ്ച കണ്ട് ചെറുതായൊന്ന് ഞെട്ടി.

എന്താണ് എന്നല്ലേ? കാറിൽ ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടി ഒരാൾ എത്തിയത് പൂർണമായും ന​ഗ്നനായിട്ടാണ്. ഇം​ഗ്ലണ്ടിലെ ബേയ്കപ്പ് എന്ന ന​ഗരത്തിലെ പെട്രോൾ സ്റ്റേഷനിൽ ഇയാൾ വസ്ത്രങ്ങളൊന്നും ധരിക്കാതെ നിൽക്കുന്നതിന്റെ ചിത്രങ്ങൾ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ വൈറലായി.

'ഞാൻ നോൗക്കിയപ്പോൾ ഒരാൾ ന​ഗ്നനായി പെട്രോൾ സ്റ്റേഷനിലെത്തി കാറിൽ ഇന്ധനം നിറക്കുന്നതാണ് കണ്ടത്. അയാൾ ന​ഗ്നനാണല്ലോ എന്ന് എനിക്ക് തോന്നി. അത് സത്യമായിരുന്നു. അയാൾ പൂർണമായും ന​ഗ്നനായിരുന്നു. അയാൾ എന്നാൽ വളരെ സ്വാഭാവികമായിട്ടാണ് പെരുമാറിയിരുന്നത്' എന്നാണ് സംഭവസമയത്ത് അവിടെ ഉണ്ടായിരുന്ന ക്വിൻ കെല്ലി എന്നയാൾ പറയുന്നത്.

എന്നാൽ, വടക്ക് പടിഞ്ഞാറു ഭാ​ഗത്ത് അറിയപ്പെടുന്ന നാച്ച്വറിസ്റ്റായ 44 -കാരൻ സ്റ്റുവർട്ട് ​ഗ്ലിമോറാണ് അന്ന് പെട്രോൾ പമ്പിൽ പ്രത്യക്ഷപ്പെട്ട ആ പൂർണ ന​ഗ്നനായ മനുഷ്യൻ എന്ന് പിന്നീട് തിരിച്ചറിഞ്ഞു.

യുകെ -യിലെ പല ഇടങ്ങളിലും സ്റ്റുവർട്ട് ന​ഗ്നനായി പ്രത്യക്ഷപ്പെടാറുണ്ട്. സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സ്റ്റുവർട്ട് ഇത്തരം ജീവിതരീതികളെ കുറിച്ചും മറ്റും സംസാരിക്കാറുമുണ്ട്.

പെട്രോൾ സ്റ്റേഷനിൽ താൻ ന​ഗ്നനായി നിൽക്കുന്നതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ അതിന് സ്റ്റുവർട്ട് തന്റെ പ്രതികരണവും അറിയിച്ചു. ആര് നോക്കിയാലും, ഫോട്ടോ എടുത്താലും, അത് പ്രചരിപ്പിച്ചാലും തനിക്കൊന്നുമില്ല. താൻ അതൊന്നും ​ഗൗനിക്കുന്നില്ല എന്നായിരുന്നു സ്റ്റുവർട്ടിന്റെ പ്രതികരണം.

Content Highlight: A 44-year-old man appeared naked at the petrol station, behind the incident...

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup