---
title: "നടൻ കൊല്ലം സുധിയുടെ മരണത്തിൽ കുറിപ്പുമായി  നോബി മാർക്കോസ്"
english_title: "Nobby Marcos with a note on the death of actor Kollam Sudhi."
publisher: "moviemax.in"
canonical_url: "https://moviemax.in/news/119784/nobby-marcos-with-a-note-on-the-death-of-actor-kollam-sudhi"
published_at: "2023-06-05T12:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d88982b199_nobi.jpg"
keywords: []
---

# നടൻ കൊല്ലം സുധിയുടെ മരണത്തിൽ കുറിപ്പുമായി  നോബി മാർക്കോസ്

> **Lead Summary:** നടൻ കൊല്ലം സുധിയുടെ മരണത്തിൽ കുറിപ്പുമായി നടനും ഹാസ്യ താരവുമായ നോബി മാർക്കോസ്. ചെയ്യാൻ ഒരുപാട് വേഷങ്ങൾ ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി എന്നാണ് നോബി കുറിച്ചത്.

## Article Content

നടൻ കൊല്ലം സുധിയുടെ മരണത്തിൽ കുറിപ്പുമായി നടനും ഹാസ്യ താരവുമായ നോബി മാർക്കോസ്. ചെയ്യാൻ ഒരുപാട് വേഷങ്ങൾ ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി എന്നാണ് നോബി കുറിച്ചത്.

കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒരുപാട് സഹപ്രവർത്തകനും സിനിമ താരങ്ങളും പങ്കുചേർന്നിട്ടുണ്ട്. ദൈവമേ വിശ്വസിക്കാനാവിക്കുന്നില്ലെന്നായിരുന്നു നടൻ ടിനി ടോമിന്റെ പ്രതികരണം.

ഇന്നലെ വേദിയിൽ ഒരുമിച്ചായിരുന്നുവെന്നും പിരിയുന്നതിനു മുൻപ് തങ്ങളൊരുമിച്ച് ഫോട്ടോ എടുത്തിരുന്നുവെന്നും .ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എടുത്തനെന്ന് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു.

”ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട് വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ… ആദരാഞ്ജലികൾ മുത്തേ” എന്നാണ് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/119784/nobby-marcos-with-a-note-on-the-death-of-actor-kollam-sudhi)